Latest NewsKerala

തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായ എഎൻ രാധാകൃഷ്ണൻ രാവിലെ 11 മണിക്ക് നാമ നിർദ്ദേശപത്രിക സമർപ്പിച്ചു.  10.30 ന് കാക്കനാട് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്ന് പ്രകടനമായെത്തിയാണ് പത്രിക സമർപ്പിച്ചത്.

സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പികെ കൃഷ്ണദാസ്, ജോർജ്ജ് കൂര്യൻ , അഡ്വ എസ് സുരേഷ്, ബിഡിജെസ് സംസ്ഥാന ജനറൽ സെക്രട്ടറി പത്മകുമാർ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്തു.

അഹമ്മദാബാദ് ഓർത്തോഡോക്സ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗ്ഗീസ് മാർ യൂലിയോസ് തെരഞ്ഞെടുപ്പിൽ കെട്ടിവെയ്ക്കാനുള്ള തുക കൈമാറി. രാവിലെ വാഴക്കാലയിൽ ആയിരുന്നു ചടങ്ങ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button