Latest NewsNewsIndia

ട്രെയിനില്‍ കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസം, ബേബി ബര്‍ത്ത് സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ

ട്രെയിനുകളില്‍ കുഞ്ഞുങ്ങള്‍ക്കായി ബേബി ബര്‍ത്ത് സംവിധാനം ഒരുക്കി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: ട്രെയിനില്‍ കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന മാതാപിതാക്കള്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ റെയില്‍വേയുടെ നടപടി. കുഞ്ഞുങ്ങള്‍ക്കായി ‘ബേബി ബര്‍ത്ത്’ സംവിധാനം എന്ന ആശയമാണ് ട്രെയിനില്‍ നടപ്പിലാക്കിയത്.

Read Also:യുപി തൊഴിലാളികളെ സംരക്ഷിക്കാൻ മുംബൈയിൽ യുപി സർക്കാരിന്റെ ഓഫീസ് തുറക്കും : നിർദ്ദേശവുമായി യോഗി ആദിത്യനാഥ്

മാതൃദിനത്തിന്റെ ഭാഗമായി നോര്‍ത്തേണ്‍ റെയില്‍വേ സോണിലാണ് ഈ സംവിധാനം ആദ്യമായി ആരംഭിച്ചത്. കുഞ്ഞ് വീഴാതിരിക്കാന്‍ ബെല്‍റ്റ് സംവിധാനത്തോടെയാണ് ബേബി ബര്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഡല്‍ഹി ഡിവിഷനിലെ, തിരഞ്ഞെടുത്ത ട്രെയിനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ബേബി ബര്‍ത്ത് സംവിധാനം ഏര്‍പ്പെടുത്തി. ലക്നൗ മെയില്‍ കോച്ചിലാണ് ഈ സംവിധാനം ആദ്യമായി ആരംഭിച്ചത്.

ലോവര്‍ ബര്‍ത്തിനൊപ്പമാണ് ബേബി ബര്‍ത്ത് സംവിധാനവും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആവശ്യമില്ലാത്ത സമയം ഈ സീറ്റ് മടക്കി വെയ്ക്കാനും സാധിക്കും. 770 മില്ലി മീറ്റര്‍ നീളവും 225 മില്ലി മീറ്റര്‍ വീതിയും 76.2 മില്ലി മീറ്റര്‍ ഉയരവുമാണ് ബേബി ബര്‍ത്തിന്റെ അളവുകള്‍. പരീക്ഷണം വിജയം കണ്ടാല്‍ എല്ലാ ട്രെയിനുകളിലും ഈ സംവിധാനം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് ഇന്ത്യന്‍ റെയില്‍വേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button