Latest NewsIndia

മുംബൈയിലെ എൻഐഎ റെയ്ഡ് : ദാവൂദിന്റെ അടുത്ത അനുയായി ഗുഡ്ഡു പത്താൻ പിടിയിൽ

മുംബൈ: നഗരത്തെ ഇളക്കി മറിച്ചുകൊണ്ട് ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡുകളിൽ, ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുചരൻ ഗുഡ്ഡു പത്താൻ പിടിയിൽ. ഇന്നലെ ഉച്ചയോടെയാണ് മുംബൈ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ എൻ.ഐ.എ റെയ്ഡ് നടത്തിയത്.

മറ്റൊരു അധോലോക നേതാവായ ഛോട്ടാ ഷക്കീലിന്റെ അനുചരൻ സലിം ഖുറേഷിയെയും എൻഐഎ ഉദ്യോഗസ്ഥർ മുംബൈയിൽ നിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ള വ്യക്തികളെ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടന്നത്. ഇവരിൽ പലരും ഹവാല ഇടപാടുകാരും മയക്കുമരുന്ന് ശൃംഖലയുടെ കണ്ണികളുമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഖുറേഷിയെ ഇതിനു മുമ്പ് എൻഫോഴ്സ്മെന്റ് വിഭാഗവും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഒരേ സമയം പല സ്ഥലങ്ങളിലായാണ് റെയ്ഡ് നടന്നത്. നാഗ്പട, ഗോരെഗാവോൻ, ബോറിവലി, സാന്തക്രൂസ്, മുംബ്ര, ബിണ്ടി ബസാർ തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button