KeralaLatest NewsNews

രണ്ടാഴ്ചയിലേറെ നീണ്ട ചികിത്സക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി

 

 

തിരുവനന്തപുരം: രണ്ടാഴ്ചയിലേറെ നീണ്ട ചികിത്സക്ക് ശേഷം, മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്ന് മടങ്ങിയെത്തി. ഇന്ന്, പുലർച്ചെയാണ് അദ്ദേഹം തിരികെയെത്തിയത്. അമേരിക്കയിലെ ചികിത്സക്ക് ശേഷം, മറ്റു ചില വിദേശ രാജ്യങ്ങളിലേക്ക് യാത്ര നിശ്ചയിച്ചിരുന്നു. എന്നാല്‍,  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങിയത്.

കഴിഞ്ഞ ഏപ്രിൽ 24 നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്.
ഈ മാസം 12ന് വൈകുന്നേരം പാലാരിവട്ടം ബൈപ്പാസ് ജങ്ഷനിൽ നടക്കുന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button