KeralaLatest NewsNews

രണ്ടു മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി

ആലപ്പുഴ: ആലപ്പുഴയില്‍ രണ്ടു മക്കളെ കൊന്ന് പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി. ആലപ്പുഴ പോലീസ് ക്വാര്‍ട്ടേഴ്‌സിലാണ് സംഭവം. വണ്ടാനം മെഡിക്കല്‍ കോളജ് ഔട്ട്‌പോസ്റ്റിലെ സിവില്‍ പോലീസ് ഓഫീസര്‍ റെനീസിന്റെ ഭാര്യയും മക്കളുമാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. രണ്ടു മക്കളില്‍ ഇളയ കുട്ടിയായ ഒന്നര വയസുകാരി മലാലയെ വെള്ളത്തില്‍ മുക്കിക്കൊന്ന നിലയിലും, അഞ്ചു വയസുകാരന്‍ ടിപ്പു സുല്‍ത്താനെ മുഖത്ത് തലയിണ അമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലുമാണ് കണ്ടെത്തിയത്.

റെനീസിന്റെ ഭാര്യയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button