Latest NewsKeralaNews

ഉന്നത പോലീസുദ്യോ​ഗസ്ഥരെ ഓഫീസിലേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി

 

 

തിരുവനന്തപുരം: ഉന്നത പോലീസുദ്യോ​ഗസ്ഥരെ ഓഫീസിലേക്ക് വിളിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഡി.ജി.പി. അനിൽകാന്ത് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് മുഖ്യമന്ത്രി ഓഫീസിലേക്ക് വിളിപ്പിച്ചത്.

ഡി.ജി.പി അനിൽ കാന്ത്, പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ഇന്റലിജൻസ് എ.ഡി.ജി.പി എന്നിവരെയാണ് വിളിപ്പിച്ചത്.

വിദ്വേഷ പ്രസം​ഗം നടത്തിയതിന്, പി.സി ജോർജിനെതിരേയുളള കേസ് കൈകാര്യം ചെയ്തതിൽ പോലീസിന് വീഴ്ച്ച സംഭവിച്ചെന്ന് യോഗത്തിൽ വിലയിരുത്തി.

ആർ.എസ്.എസ്, എസ്.ഡി.പി.ഐ സംഘർഷങ്ങൾ ഉണ്ടാകാതെ നോക്കാൻ ജാഗ്രത ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഈ മാസം 13-ന് മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം  വിളിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button