News

കെ വി തോമസിനോട് എക്കാലവും ബഹുമാനമാണുള്ളത്: ഇപ്പോൾ ശ്രദ്ധ വോട്ട് നേടുന്നതിലെന്ന് ഉമ തോമസ്

ജീവനുള്ള കാലം വരെ കെ വി തോമസിനോടുള്ള ബഹുമാനം തുടരുമെന്ന് ഉമ തോമസ്

തിരുവനന്തപുരം: കെ വി തോമസിനോട് എക്കാലവും ബഹുമാനമാണുള്ളതെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ്. ജീവനുള്ള കാലം വരെ കെ വി തോമസിനോടുള്ള ബഹുമാനം തുടരുമെന്നും ഉമ തോമസ് വ്യക്തമാക്കി. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന കെ വി തോമസിന്റെ നിലപാടിനെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഉമ തോമസ്.

Read Also: ‘നിരന്തരമായി അപകീർത്തി പരാമർശങ്ങൾ നടത്തുന്ന വ്യക്തി’: പി.സി ജോർജിനെതിരെ പ്രോസിക്യൂഷൻ

കുടുംബവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കെ വി തോമസ് ഈ നിർണായക നിമിഷത്തിൽ നന്ദികേട് കാണിച്ചോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് വ്യക്തി സ്വതന്ത്രമാണെന്ന് ഉമ തോമസ് മറുപടി നൽകി. നന്ദികേടെന്ന് പറയാൻ പാടില്ല. തനിക്ക് മാഷിനോട് ബഹുമാനമാണുള്ളത്. അത് തുടരുക തന്നെ ചെയ്യും. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന കെ വി തോമസിന്റെ നിലപാടിൽ പാർട്ടി നേതൃത്വം മറുപടി പറയുമെന്നും ഉമ തോമസ് കൂട്ടിച്ചേർത്തു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായ ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് വ്യക്തമാക്കിയത്. തുടർന്നുള്ള ദിവസങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതുമുന്നണിയുടെ പ്രചാരണ പരിപാടികളിലും പങ്കെടുക്കും. താൻ കോൺഗ്രസുകാരനായി തന്നെ ജീവിക്കുമെന്നും അതിലൊരു മാറ്റമുണ്ടാകില്ലെന്നും കെ വി തോമസ് പറഞ്ഞിരുന്നു.

Read Also: നെഹ്‌റുവിന് ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് തങ്ങൾ ചെയ്യുന്നതെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button