Latest NewsKeralaNews

വീടുകയറി ആക്രമണം നടത്തിയ സംഭവത്തിലെ പരാതിക്കാരൻ കൊലക്കേസിൽ പ്രധാന പ്രതി

 

നിലമ്പൂർ: മുക്കട്ടയിൽ വീടുകയറി ആക്രമണം നടത്തിയ സംഭവത്തിലെ പരാതിക്കാരൻ കൊലക്കേസിൽ പ്രധാന പ്രതി. സെക്രട്ടേറിയറ്റിനു മുന്നിൽ ആത്മഹത്യാ ശ്രമം നടത്തിയ പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് നിലമ്പൂർ മുക്കട്ട സ്വദ്ദേശി, കൈപ്പഞ്ചേരി ഷൈബിൻ കുടുങ്ങിയത്.

മൈസൂർ സ്വദേശിയായ പാരമ്പര്യ വൈദ്യനെ തട്ടിക്കൊണ്ട്‌ പോയി ഒളിവിൽ പാർപ്പിച്ച് ഷൈബിനും സംഘവും അതിക്രൂരമായി കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

മൈസൂർ സ്വദേശിയായ വൈദ്യനെ ഒന്നേക്കാൽ വർഷത്തോളം ഷൈബിന്റെ വീട്ടിൽ ബന്ധിയാക്കി അതിനുശേഷമാണ് മർദ്ദിച്ച് കൊലപ്പെടുത്തിയത്. പിന്നീട്, മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ആഢംബര കാറിൽ കയറ്റി പുലർച്ചെ ചാലിയാർ പുഴയിലേക്ക് എറിഞ്ഞതായും പോലീസ് കണ്ടെത്തി. മൈസൂർ രാജീവ് നഗർ സ്വദേശി ഷാബാ ശെരീഫ് ആണ് കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button