News

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

തേങ്കുറുശ്ശി തുപ്പാരക്കുളം വീട്ടിൽ അൽത്താഫ് ഹുസൈനാണ് (25) പൊലീസ് പിടിയിലായത്

കുഴൽമന്ദം: വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്നയാൾ പൊലീസ് പിടിയിൽ. തേങ്കുറുശ്ശി തുപ്പാരക്കുളം വീട്ടിൽ അൽത്താഫ് ഹുസൈനാണ് (25) പൊലീസ് പിടിയിലായത്.

തേങ്കുറുശ്ശി കോച്ചംകുളം കളപ്പട്ടി റോഡിൽ ശബരി നഴ്‌സറി സ്‌കൂളിനു സമീപത്തു നിന്നാണ് ഇയാൾ പിടിയിലായത്. 110 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Read Also : എൽ.എൽ.ബി. പരീക്ഷയ്‌ക്കിടെ കോപ്പിയടി: സി.ഐ ഉൾപ്പെടെ നാല് പേർ പിടിയിൽ

കുഴൽമന്ദം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ തേങ്കുറുശ്ശി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. പൊള്ളാച്ചിയിൽ നിന്നാണ് ഇയാൾ കഞ്ചാവ് വാങ്ങുന്നതെന്നും പാലക്കാട്ടെ വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ വിതരണം ചെയ്യാനാണ് എത്തിച്ചതെന്നും എക്‌സൈസ് പറഞ്ഞു.

പരിശോധനക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ വി.കെ. ശങ്കർ പ്രസാദ്, പ്രിവന്റിവ് ഓഫിസർ കെ. രാമചന്ദ്രൻ, സി.ഇ.ഒമാരായ സുജിത്കുമാർ, മാസിലമണി, ഡ്രൈവർ പ്രദീപ് എന്നിവർ നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button