CricketLatest NewsNewsSports

രാജസ്ഥാന്‍ റോയല്‍സിന് പിന്തുണ: ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ മത്സരം കാണാൻ ബേസില്‍ ജോസഫും ഭാര്യയും

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം കാണാനെത്തി സംവിധായകന്‍ ബേസില്‍ ജോസഫ്. മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ മത്സരം കാണുന്നതിന്‍റെ ചിത്രം ബേസില്‍ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ഭാര്യ എലിസബത്തും, ബേസിലിന് ഒപ്പമുണ്ടായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്‍റെ ജേഴ്‌സിയിലായിരുന്നു ഇരുവരും മത്സരം കാണാനെത്തിയത്.

എന്നാൽ, മത്സരത്തിൽ ഡൽഹിയോട് രാജസ്ഥാൻ റോയൽസ് 8 വിക്കറ്റിന് പരാജയപ്പെട്ടു. രാജസ്ഥാന്‍ മുന്നോട്ടുവെച്ച 161 റണ്‍സ് വിജയലക്ഷ്യം മിച്ചല്‍ മാര്‍ഷിന്‍റെ മിന്നല്‍ വെടിക്കെട്ടില്‍ 18.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ ഡല്‍ഹി മറികടന്നു. തോല്‍വിയോടെ പ്ലേ ഓഫിലെത്താന്‍ രാജസ്ഥാന്‍ ഇനിയും കാത്തിരിക്കണം. നേരത്തെ, തുടക്കത്തിലെ തകര്‍ച്ചയ്‌ക്ക് ശേഷം രാജസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റിന് 160 റണ്‍സെടുത്തു. ആര്‍ അശ്വിനും(50), ദേവ്‌ദത്ത് പടിക്കലുമാണ്(48) രാജസ്ഥാന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.

Read Also:- ഉപ്പ് തുറന്നുവയ്ക്കരുതെന്ന് പറയുന്നത് ഇക്കാരണത്താല്‍..

മറുപടി ബാറ്റിംഗില്‍ ട്രെന്‍റ് ബോള്‍ട്ടിന്‍റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ശ്രീകര്‍ ഭരത്(0) പുറത്തായി. തുടർന്ന് ക്രീസിലെത്തിയ ഡേവിഡ് വാര്‍ണറെ കാഴ്‌ചക്കാരനാക്കി മിച്ചല്‍ മാര്‍ഷ് രാജസ്ഥാൻ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചു. ഏഴാം ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നപ്പോള്‍ വാര്‍ണറെ ബട്‌ലര്‍ കൈവിട്ടത് നിര്‍ണായകമായി. തൊട്ടടുത്ത ഓവറില്‍ മാര്‍ഷ്(38 പന്തില്‍) അര്‍ധസെഞ്ചുറി തികച്ചു. പിന്നാലെ മാര്‍ഷ് ബൗണ്ടറികളുമായി കളം കീഴടക്കി. വാര്‍ണറും താളം കണ്ടെത്തിയതോടെ സെഞ്ചുറി കൂട്ടുകെട്ടും വിജയവും പിറന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button