KeralaLatest News

തൃക്കാക്കരയില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് കെ സുരേന്ദ്രന്‍: പിസി ജോർജ്ജും പ്രചാരണത്തിന്

ക്രൈസ്തവ വോട്ട് ബിജെപിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയം ഉൾക്കൊള്ളുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തൃക്കാക്കരയില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എ എന്‍ രാധാകൃഷ്ണനാണ് തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി. കേരളത്തില്‍ സംഘടന അടുത്തകാലത്തായി കുറച്ചുകൂടി ശക്തി പ്രാപിച്ചു. സഭയുടെ വോട്ടുകള്‍ എല്‍ഡിഎഫിനും യുഡിഎഫിനും ലഭിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മതതീവ്രവാദത്തിനെതിരെ സഭാ നേതൃത്വത്തിന് ആശങ്കയുണ്ട്. ബിജെപി കേരളത്തില്‍ മൂന്നാം ബദലാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ട്വന്റി ട്വന്റി വോട്ട് സര്‍ക്കാരിനെതിരാകുമെന്ന് അദ്ദേഹം പറഞ്ഞു. പിസി ജോര്‍ജ്ജ് പ്രചാരണത്തിനെത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രൈസ്തവ സമൂഹത്തെ യുഡിഎഫ് സഹായിച്ചില്ല. ക്രൈസ്തവ വോട്ട് ബിജെപിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, വിലവര്‍ധനയ്ക്ക് കേന്ദ്രം മാത്രമല്ല കാരണമെന്നും സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ, പിസി ജോർജ്ജും താൻ തൃക്കാക്കരയിൽ ബിജെപിക്കായി പ്രചാരണത്തിനെത്തുമെന്ന് പ്രസ്താവിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് മത്സരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ഡോ. ജോ ജോസഫാണ്. മുന്‍പ് ഒരുമിച്ച് മത്സരിക്കുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button