KeralaLatest NewsNews

കോവിഡ് ബാധിച്ച് മരിച്ചവരുടെ വനിതാ ആശ്രിതര്‍ക്ക് വായ്പാ പദ്ധതി : വിശദാംശങ്ങള്‍ അറിയാം

വനിതാ വികസന കോര്‍പ്പറേഷന്‍ സംരംഭമായ 'സ്‌മൈല്‍ കേരള' സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

 

തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സംരംഭമായ ‘സ്‌മൈല്‍ കേരള’ സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ചുലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുന്നത്.

Read Also:വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ തുടരാമെന്ന് കോടതി: സര്‍വേയ്ക്ക് നിയോഗിച്ച അഡ്വക്കേറ്റ് കമ്മീഷണറെ മാറ്റില്ല

വായ്പ കൃത്യമായി അടയ്ക്കുന്ന ഗുണഭോക്താക്കള്‍ക്ക് വായ്പ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതരായ 18 നും 55 നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് വായ്പ ലഭിക്കുക. അപേക്ഷകര്‍ കേരളത്തിലെ സ്ഥിര താമസക്കാര്‍ ആയിരിക്കണം.

വിശദ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കും www.kswdc.org എന്ന വെബ്സൈറ്റിലോ, 0471 2454570, 9496015015 എന്ന നമ്പറിലോ ബന്ധപ്പെടണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button