Latest NewsNewsInternational

ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ അധികാരമേല്‍ക്കും

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെ അധികാരമേല്‍ക്കും. വ്യാഴാഴ്ച വൈകുന്നേരം 6.30നാണ് സത്യപ്രതിജ്ഞ. പ്രസിഡന്റ് ഗോതബയ രാജപക്സെയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി റനില്‍ വിക്രമസിംഗെയെ തീരുമാനിച്ചത്.

മുൻ പ്രധാനമന്ത്രിയും യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി തലവനുമായ റനില്‍ വിക്രമസിംഗെ, പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതായി യുഎന്‍ പാര്‍ട്ടി സ്ഥിരീകരിച്ചതായി ലങ്ക മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ശ്രീലങ്കയിൽ കടുത്ത രാഷ്ട്രീയ അനിശ്ചിതത്വവും രൂപപ്പെട്ട സാഹചര്യത്തിലാണ് ഗോതബയയുടെ പുതിയ അനുനയ നീക്കം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button