KollamLatest NewsKeralaNattuvarthaNews

റിം​ഗ് ഇ​റ​ക്ക​വെ അപകടത്തിൽപ്പെട്ട് കി​ണ​റ്റി​ൽ കുടുങ്ങിയ തൊ​ഴി​ലാ​ളി മരിച്ചു

മുട്ടക്കാവ് സ്വദേശി സുധീറാണ് മരിച്ചത്

കൊല്ലം: കൊട്ടിയത്തു റിംഗ് ഇടിഞ്ഞു കിണറ്റില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. മുട്ടക്കാവ് സ്വദേശി സുധീറാണ് മരിച്ചത്.

കിണർ വൃത്തിയാക്കി കോൺക്രീറ്റ് റിംഗ് ഇറക്കുന്നതിനിടെ അവ ഇടിഞ്ഞ് വീണു കിണറ്റിൽ അകപ്പെട്ട തൊഴിലാളിയെ പുറത്തെടുക്കാനുള്ള ശ്രമം മണിക്കൂറുകളായി നടന്നു വരികയായിരുന്നു.

Read Also : ‘കെ കരുണാകരന് ഒരു ക്ഷീണം പറ്റിയപ്പോൾ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ സ്ഥലം വിട്ട ആളാണ് പുള്ളി’: പത്മജ വേണുഗോപാൽ

ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. പൊലീസും ഫയർഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എഴുപതടിയോളം താഴ്ചയുള്ളതാണ് കിണർ. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചു കിണറിനു സമാന്തരമായി കുഴിയെടുത്താണ് രക്ഷിക്കാൻ ശ്രമിച്ചത്. എന്നാൽ, മണിക്കൂറുകൾ നീണ്ട പരിശ്രമം വിഫലമാകുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button