ThiruvananthapuramLatest NewsKeralaNattuvarthaNews

ബൈ​ക്കും വാ​നും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വിന് ദാരുണാന്ത്യം

മ​രു​തം​കു​ഴി പി​ടി​പി ന​ഗ​ര്‍ തു​ഷാ​ര​ത്തി​ല്‍ അ​രു​ണി​ന്‍റെ മ​ക​ന്‍ ആ​കാ​ശ് (25) ആ​ണ് മ​രി​ച്ച​ത്

കാ​ട്ടാ​ക്ക​ട: ബൈ​ക്കും വാ​നും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ യു​വാ​വ് മ​രി​ച്ചു. മ​രു​തം​കു​ഴി പി​ടി​പി ന​ഗ​ര്‍ തു​ഷാ​ര​ത്തി​ല്‍ അ​രു​ണി​ന്‍റെ മ​ക​ന്‍ ആ​കാ​ശ് (25) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ ചീ​നി​വി​ള വെ​ള്ളൂ​ര്‍​ക്കോ​ണം റോ​ഡി​ലാ​ണ് അ​പ​ക​ടം നടന്നത്. ബൈ​ക്ക് സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​മാ​യി വ​ന്ന വാ​നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​രിക്കുകയായിരുന്നു.

Read Also : കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ ഒഴുക്കില്‍പ്പെട്ടു : ഒരാള്‍ മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി

പി​താ​വ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ ക​ള​ക്ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ദ്ദേ​ഹം ചീ​നി​വി​ള​യി​ലെ​ത്തി​യ​ത്. മാ​റ​ന​ല്ലൂ​ര്‍ പൊലീ​സ് കേ​സെ​ടു​ത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. ഭാ​ര്യ: ആ​ര്യ. മ​ക​ള്‍: പ്രാ​ര്‍​ഥ​ന.

shortlink

Related Articles

Post Your Comments

Related Articles


Back to top button