Latest NewsInternational

റഷ്യ ചെയ്ത യുദ്ധക്കുറ്റങ്ങളിൽ യു.എൻ അന്വേഷണം : എതിർത്ത് വോട്ട് ചെയ്ത് ചൈന

ജനീവ: റഷ്യ ചെയ്ത യുദ്ധക്കുറ്റങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും അന്വേഷണം പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിൽ വോട്ടെടുപ്പിൽ എതിർത്തു വോട്ട് ചെയ്ത് ചൈന. ഈ അന്വേഷണ പ്രഖ്യാപനം രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ചാണ് ചൈന അജണ്ടയെ എതിർത്ത് വോട്ട് ചെയ്തത്.

‘കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിരവധി കാര്യങ്ങളിലെ രാഷ്ട്രീയവൽക്കരണവും മറ്റുള്ള ഉദ്ദേശങ്ങളും കൗൺസിലിന്റെ വിശ്വസ്തതയെയും നിഷ്പക്ഷതയേയും ആഴത്തിൽ ബാധിച്ചിരിക്കുന്നു’ ചൈനീസ് പ്രതിനിധിയായ ചെൻ സു, യു.എൻ പ്രസംഗത്തിനിടയിൽ വ്യക്തമാക്കി. 33 രാഷ്ട്രങ്ങളുടെ പ്രതിനിധികൾ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ, ചൈനയും എറിത്രിയയും മാത്രമാണ് അന്വേഷണം
വേണ്ടെന്ന് വോട്ട് ചെയ്തത്.

റഷ്യ ഉക്രൈനിൽ നടത്തുന്ന അധിനിവേശത്തിൽ സംഭവിച്ച മനുഷ്യാവകാശ ലംഘനങ്ങൾക്കു മേൽ അന്വേഷണം ആവശ്യപ്പെട്ടാണ് യു.എൻ ഈ പ്രമേയം കൊണ്ടുവന്നത്. അതേസമയം, 12 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിൽക്കാൻ ആഗ്രഹിച്ചു. ഇന്ത്യ, ബൊളീവിയ, അർമേനിയ, കാമറൂൺ, ക്യൂബ, കസാഖ്സ്ഥാൻ, നമീബിയ, പാകിസ്ഥാൻ, സെനഗൽ, സുഡാൻ, ഉസ്ബക്കിസ്ഥാൻ, വെനിസ്വേല എന്നീ രാഷ്ട്രങ്ങളാണ് വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button