Latest NewsIndia

‘പോയി നാലക്ഷരം പഠിക്കാൻ നോക്ക്’ : താജ്മഹലിലെ രഹസ്യഅറകൾ തുറക്കാനുള്ള ഹർജി തള്ളി കോടതി

അലഹാബാദ്: താജ്മഹലിൽ തുറക്കാതെ പൂട്ടിയിട്ടിരിക്കുന്ന 22 അറകൾ തുറക്കാനുള്ള പൊതുതാല്പര്യ ഹർജി തള്ളി അലഹാബാദ് ഹൈക്കോടതി. ഹർജിക്കാരനെ കളിയാക്കിക്കൊണ്ടാണ് കോടതി വിധി പറഞ്ഞത്.

‘ഉള്ള നേരം പോയി വല്ലതും പഠിക്കാൻ നോക്ക്, എംഎയോ, പി.എച്ച്.ഡിയോ അങ്ങനെ വല്ലതും. നല്ലൊരു വിഷയം ഗവേഷണത്തിനായി തെരഞ്ഞെടുക്കൂ.. എന്നിട്ട് ഏതെങ്കിലും സ്ഥാപനങ്ങൾ നിങ്ങൾക്ക് പ്രവേശനം നിഷേധിക്കുകയാണെങ്കിൽ നേരെ ഇങ്ങോട്ട് വരൂ, നമുക്ക് നോക്കാം.’ എന്നായിരുന്നു ഹൈക്കോടതിയിലെ ലക്നൗ ബെഞ്ച് പറഞ്ഞത്.

താജ്മഹലെന്ന ചരിത്ര നിർമ്മിതിയെക്കുറിച്ച് നിരവധി വാദങ്ങൾ നിലനിൽക്കുന്നുണ്ട്. അതിലൊന്നാണ് താജ്മഹൽ തേജോമഹാലയമെന്ന ശിവക്ഷേത്രമായിരുന്നു എന്നുള്ള വാദം. എന്നാൽ, ഇത് പ്രത്യക്ഷമായി ആരും അംഗീകരിക്കാത്ത വാദമാണ്. ക്ഷേത്രമാണെന്നും അല്ലെന്നുമുള്ള വാദഗതികൾക്ക്‌ ഒരു തീരുമാനം ഉണ്ടാക്കണമെന്നും, അതിനായി താജ്മഹലിലെ പൂട്ടിക്കിടക്കുന്ന അറകൾ തുറക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button