Latest NewsNewsIndiaBusiness

ഗോദ്റേജ്: ആദ്യ എക്സ്പീരിയൻസ് സ്റ്റോർ മുംബൈയിൽ ആരംഭിച്ചു

ഗോദ്റേജ് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ ഗോദ്റേജ് ആൻഡ് ബോയ്സിന്റെ ഭാഗമാണ് ഗോദ്റേജ് സെക്യൂരിറ്റി സൊലൂഷൻസ്

ഗോദറേജ് സെക്യൂരിറ്റി സൊലൂഷൻസ് മുംബൈയിൽ ആദ്യത്തെ എക്സ്പീരിയൻസ് സ്റ്റോർ തുറന്നു. മുംബൈയിലെ ലാമിങ്ടൺ റോഡിലാണ് സ്റ്റോർ പ്രവർത്തനമാരംഭിച്ചത്. ഗോദ്റേജ് ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ ഗോദ്റേജ് ആൻഡ് ബോയ്സിന്റെ ഭാഗമാണ് ഗോദ്റേജ് സെക്യൂരിറ്റി സൊലൂഷൻസ്.

ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളെ കുറിച്ച് കൃത്യമായ രീതിയിൽ പരിചയപ്പെടുത്തുക എന്നതാണ് ഈ സ്റ്റോറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. എക്സ്പീരിയൻസ് സ്റ്റോറിലൂടെ അടുത്ത 3,5 വർഷത്തേക്ക് 8 കോടി രൂപ വരുമാനം നേടാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

Also Read: ഉയർത്തെഴുന്നേറ്റ് ടൂറിസം മേഖല, ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധന

‘ഉപഭോക്താക്കൾക്കും റീട്ടെയ്ലർമാർക്കും കമ്പനിയുടെ ഉൽപ്പന്നങ്ങൾ നേരിട്ടറിഞ്ഞ് മനസ്സിലാക്കാൻ കഴിയും. ഈ എക്സ്പീരിയൻസ് സ്റ്റോർ കമ്പനിയുടെ വരുമാനത്തിൽ മികച്ച സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു’, ഗോദ്റേജ് സെക്യൂരിറ്റി സൊലൂഷൻസിന്റെ മാർക്കറ്റിംഗ്, സെയിൽ വൈസ് പ്രസിഡന്റും ആഗോള മേധാവിയുമായ പുഷ്കർ ഗോഖലെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button