Latest NewsCricketNewsSports

പേസ് അല്ല എല്ലാം, മികച്ച നിലയിലെത്താന്‍ ബുദ്ധി കൂടി ഉപയോഗിക്കണം: ഉമ്രാന്‍ മാലിക്കിന് ഉപദേശവുമായി ആര്‍പി സിംഗ്

മുംബൈ: ഐപിഎല്ലിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സൂപ്പർ പേസർ ഉമ്രാന്‍ മാലിക്കിന് ഉപദേശവുമായി മുൻ ഇന്ത്യൻ പേസർ ആര്‍പി സിംഗ്. പേസ് അല്ല എല്ലാമെന്നും, മികച്ച നിലയിലെത്താന്‍ ബുദ്ധി കൂടി ഉപയോഗിക്കണമെന്നും ആര്‍പി സിംഗ് നിര്‍ദ്ദേശിച്ചു.

‘ബിഗ് സ്റ്റേജില്‍ കളിക്കാന്‍ ഉമ്രാന്‍ ഇനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. പേസ് അല്ല എല്ലാം. പേസ് കണ്ടെത്താന്‍ കഴിയുന്ന ഫാസ്റ്റ് ബൗളറാണ് നിങ്ങള്‍. അതൊരു വലിയ കാര്യമാണ്. എന്നാല്‍, ചില കഴിവുകളും വേണം. ചിന്തയും അതിന് അനുസരിച്ച് പ്രവര്‍ത്തിക്കണം. ഏത് ബാറ്റ്സ്മാനെതിരെ എവിടെ ബൗള്‍ ചെയ്യണമെന്ന് അറിഞ്ഞിരിക്കണം.’

Read Also:- അമിത വിയർപ്പ് അകറ്റാൻ..

‘ഇതെല്ലാം പരിചയസമ്പത്തിലൂടെയാണ് പഠിക്കുന്നത്. രണ്ട് മൂന്ന് മത്സരങ്ങള്‍ കൊണ്ട് ചെയ്യാനാവില്ല. ഒരുപാട് സമയം വേണം. ഉമ്രാന്‍ ശരിയായ പാതയിലാണ്. പക്ഷേ യാഥാർത്ഥ്യം പരിശോധിക്കാനുള്ള അവസരമാണ് ഇത്’ ആര്‍പി സിംഗ് പറഞ്ഞു. ഈ സീസണിൽ ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ 157 kmph വരെ ബോളിംഗ് വേഗമുയര്‍ത്താന്‍ ഉമ്രാന് കഴിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാന്‍ താരത്തിന് സാധിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button