PathanamthittaKeralaNattuvarthaLatest NewsNews

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം : 21 പേർക്ക് പരിക്ക്

പത്തനംതിട്ട അടൂർ ഏനാത്ത് പുതുശേരിയിൽ വെച്ച് രാത്രി പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്

അടൂർ: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് യാത്രക്കാരായ 21 പേർക്ക് പരിക്കേറ്റു. പത്തനംതിട്ട അടൂർ ഏനാത്ത് പുതുശേരിയിൽ വെച്ച്, രാത്രി പന്ത്രണ്ടരയോടെയാണ് അപകടമുണ്ടായത്.

കോട്ടയത്ത് നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ബസും എതിര്‍ ദിശയില്‍ നിന്നും വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

Read Also : ‘ശ്രീലങ്കയിലേക്ക് വിസ അനുവദിക്കുന്നില്ല’: വാർത്തയിൽ വ്യക്തത വരുത്തി ഇന്ത്യ

അഗ്നിശമന സേനയെത്തിയാണ് ബസിന്‍റെ ഡ്രൈവറെയും മുൻ സീറ്റിലുണ്ടായിരുന്നവരെയും പുറത്തെടുത്തത്. പരിക്കേറ്റവരെ ഉടൻ തന്നെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ​ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button