Latest NewsInternational

‘പ്രക്ഷോഭകാരികൾക്ക് നേരെ ക്രൂരമായ ആക്രമണം’ : ശ്രീലങ്കൻ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

കൊളംബോ: ശ്രീലങ്കയിൽ സമാധാനപരമായി നടന്ന പ്രക്ഷോഭത്തിനു നേരെ ആക്രമണം അഴിച്ചുവിട്ട പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി. കൊളംബോ മജിസ്ട്രേറ്റ് കോടതിയിൽ അറ്റോർണി സെനക പെരേരയാണ് പരാതി നൽകിയത്. പ്രക്ഷോഭം നടത്തിയവർക്കെതിരെ ക്രൂരമായ ആക്രമണമാണ് രാജപക്സെയുടെ അനുയായികൾ നടത്തിയത്.

മഹിന്ദ രാജപക്‌സ, പാർലമെന്റ് അംഗങ്ങളായ ജോൺസ്റ്റൺ ഫെർണാണ്ടോ, സഞ്ജീവ എദിരസഞ്ജീവ എദിരിമന്നെ, സനത് നിശാന്ത, മൊറട്ടുവ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ സമസമൻ ലാൽ ഫെർണാണ്ടോ, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരായ ദേശബന്ധു തെന്നക്കോൺ, ചന്ദന എന്നിവരെ അറസ്റ്റ് ചെയ്യണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്നത്.
അവശ്യവസ്തുക്കൾ ലഭിക്കാത്തതിനെ തുടർന്നും സാധനങ്ങളുടെ വിലക്കയറ്റവും കാരണമാണ് ജനങ്ങൾ സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഇതേതുടർന്ന്, പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജി വയ്ക്കുകയായിരുന്നു. റനിൽ വിക്രമസിംഗെയാണ് ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button