Latest NewsNewsIndia

വിവാഹ വാഗ്ദാനം നല്‍കി രാജ്യത്തെമ്പാടുമായി നൂറിലേറെ സ്ത്രീകളെ വഞ്ചിച്ച് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

വീഡിയോ കോള്‍ ചെയ്ത്, ആഡംബര ചുറ്റുപാടുകള്‍ കാണിച്ച് താന്‍ പണക്കാരനാണെന്നു സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഫര്‍ഹാന്റെ പതിവ്

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി രാജ്യ വ്യാപകമായി നൂറിലേറെ സ്ത്രീകളില്‍ നിന്ന് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഒഡിഷ സ്വദേശിയായ ഫര്‍ഹാന്‍ തസീര്‍ ഖാന്‍ (35) ആണ് സെന്‍ട്രല്‍ ഡല്‍ഹിയിലെ പഹര്‍ഗഞ്ചില്‍ പിടിയിലായത്. ഡല്‍ഹി എയിംസില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടറുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റെന്നു പൊലീസ് അറിയിച്ചു.

Read Also: ‘മകള്‍ ആത്മഹത്യ ചെയ്യില്ല’: ആരോപണവുമായി ഷഹനയുടെ മാതാവ്

മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട ഫര്‍ഹാന്‍ താന്‍ അവിവാഹിതനും അനാഥനുമാണെന്നാണു ഡോക്ടറെ വിശ്വസിപ്പിച്ചത്. എന്‍ജിനീയറിങ്ങും എംബിഎയും വിദ്യാഭ്യാസ യോഗ്യതയുണ്ടെന്നും ബിസിനസ് ചെയ്യുകയാണെന്നും പറഞ്ഞു. വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയതിനു പിന്നാലെ, ബിസിനസ് വിപുലീകരിക്കാനായി പലതവണയായി 15 ലക്ഷം രൂപ ഡോക്ടറില്‍നിന്നു ഫര്‍ഹാന്‍ വാങ്ങിയെന്നാണ് ആരോപണം. ഡോക്ടറുടെ പരാതി അന്വേഷിക്കവേയാണു തട്ടിപ്പു വെളിച്ചത്തായത്.

മാട്രിമോണിയല്‍ സൈറ്റില്‍ ഫര്‍ഹാന്‍ നിരവധി ഐഡികള്‍ തയാറാക്കി ഉപയോഗിക്കുന്നുണ്ടെന്നു കണ്ടെത്തി. ഉത്തര്‍പ്രദേശ്, ബിഹാര്‍, ബംഗാള്‍, ഗുജറാത്ത്, ഡല്‍ഹി, പഞ്ചാബ്, മുംബൈ, ഒഡിഷ, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ത്രീകളുമായും ഇയാള്‍ ബന്ധം സ്ഥാപിച്ചിരുന്നതായി വെളിപ്പെട്ടെന്നു ഡപ്യൂട്ടി കമ്മീഷണര്‍ ബെനിത മേരി ജയ്ക്കര്‍ പറഞ്ഞു. വിവിഐപി രജിസ്‌ട്രേഷന്‍ നമ്പറുള്ള ആഡംബര കാര്‍ സ്വന്തമാണെന്നു ധരിപ്പിച്ചാണ് ഇയാള്‍ സ്ത്രീകളെ വശീകരിക്കുന്നത്.

വീഡിയോ കോള്‍ ചെയ്ത്, ആഡംബര ചുറ്റുപാടുകള്‍ കാണിച്ചു താന്‍ പണക്കാരനാണെന്നു സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഫര്‍ഹാന്റെ പതിവ്. യഥാര്‍ത്ഥത്തില്‍, വിവാഹിതനായ ഇയാള്‍ക്കു മൂന്നു വയസ്സുള്ള മകളുണ്ട്. പിതാവും സഹോദരിയുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button