Latest NewsKeralaNews

വിവാഹ വാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി : യുവാവ് അറസ്റ്റില്‍

തൃശൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതികളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയ ശേഷം, സ്വര്‍ണവും പണവും തട്ടിയെടുത്ത് മുങ്ങുകയാണ് യുവാവിന്റെ പതിവ്. ഒല്ലൂര്‍ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വാടാനപ്പിള്ളി ബിഎസ് റോഡില്‍ പണിക്ക വീട്ടില്‍ ഷെഫീഖിനെയാണ് (43) അറസ്റ്റ് ചെയ്തത്.

സമൂഹ മാധ്യമം  മാധ്യമം വഴി പരിചയപ്പെട്ട വാടാനപ്പിള്ളി സ്വദേശിയായ യുവതിയെയും മാന്ദാംമംഗലം വെള്ളക്കാരിത്താടത്തുള്ള യുവതിയെയും എറണാകുളത്തെ വാടകവീട്ടില്‍ വച്ചാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. ഗര്‍ഭിണിയായതിന് ശേഷം പണവും സ്വര്‍ണാഭരണങ്ങളുമായി മുങ്ങുകയായിരുന്നു.

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലായി സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button