CinemaMollywoodLatest NewsKeralaNewsEntertainment

അമ്മയിൽ നിന്നും രാജിവെച്ച നടിമാരെ തിരിച്ചെടുക്കണം: ആസിഫ് അലി

കൊച്ചി: ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ താരസംഘടനയിൽ നിന്ന് രാജിവെച്ച് പോയവരെ തിരിച്ചുകൊണ്ടുവരേണ്ടതാണെന്ന് നടനും അമ്മ മുൻ എക്സിക്യൂട്ടീവ് അംഗവുമായ ആസിഫ് അലി. സംഘടനയിൽ അംഗമല്ലെങ്കിലും ആക്രമിക്കപ്പെട്ട നടി സിനിമകൾ ചെയ്യുന്നുണ്ടെന്നും, എന്തുകൊണ്ട് അവരെ തിരിച്ച് വിളിക്കുന്നില്ല എന്ന കാര്യത്തിൽ തനിക്ക് ഉത്തരമില്ലെന്നും ആസിഫ് അലി പറഞ്ഞു. മനോരമ ന്യൂസുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, 2017 ലാണ് ഭാവനയടക്കം നാലു നടിമാര്‍ താര സംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ചത്. ഭാവന, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവരായിരുന്നു ഒരുമിച്ച് രാജി നൽകിയത്. തനിക്കെതിരെ ഒരു ആക്രമണം ഉണ്ടായപ്പോൾ കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് സംഘടന കൂടുതൽ ശ്രമിച്ചതെന്നും, ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലായെന്നും വ്യക്തമാക്കിയായിരുന്നു ഭാവനയുടെ രാജി.

അമ്മയുടെ അംഗമായ തങ്ങളുടെ സഹപ്രവർത്തകയ്ക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ അമ്മ അംഗവും കുറ്റാരോപിതനുമായ നടനെ പിന്തുണക്കുന്ന നിലപാടാണ് ‘അമ്മ’ സ്വീകരിച്ചതെന്നും, അതിനാൽ സംഘടനയിൽ ഇനി തുടരുന്നതിൽ അർത്ഥമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവർ രാജി നൽകിയത്. ഇവർക്ക് പിന്നാലെ, 2020 ൽ പാർവതി തിരുവോത്തും അമ്മയിൽ നിന്നും രാജിവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button