Latest NewsNewsIndiaBusiness

ഇനിമുതൽ സ്വർണ പണിയും ഹൈടെക്, പുതിയ സാങ്കേതികവിദ്യകൾ ഇങ്ങനെ

ജെംസ് ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിലാണ് ഫെസിലിറ്റേഷൻ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്

ഗുജറാത്തിലെ രാജ്കോട്ട് നഗരത്തിൽ ഇനി സ്വർണ പണികൾ ഹൈടെക് ആകും. ജ്വല്ലറികൾക്ക് വേണ്ട ആഭരണങ്ങൾ നിർമ്മിക്കാൻ അത്യാധുനിക ഉപകരണങ്ങൾ അടങ്ങിയ പൊതു ഫെസിലിറ്റേഷൻ കേന്ദ്രമാണ് ഇവർക്കായി ഒരുങ്ങുന്നത്. ജെംസ് ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിലാണ് ഫെസിലിറ്റേഷൻ കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. ഏതാണ്ട് ആറ് ലക്ഷത്തിലധികം സ്വർണപ്പണിക്കാരാണ് രാജ്കോട്ട് നഗരത്തിൽ ഉള്ളത്.

സ്വർണ പരിശുദ്ധി വിശകലനം ചെയ്യാനുള്ള ഉപകരണങ്ങൾ, കമ്പ്യൂട്ടർ അധിഷ്ഠിത രൂപകല്പന, ലേസർ സി എൻ സി മെഷീനുകൾ, ലേസർ മാർക്കിങ്, സോൾഡറിങ് തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളാണ് ഫെസിലിറ്റേഷൻ കേന്ദ്രത്തിൽ ഉള്ളത്. ഈ സൗകര്യങ്ങൾ വഴി ചെറുകിട ആഭരണ നിർമ്മാണ യൂണിറ്റുകൾക്ക് വളരെ കുറഞ്ഞ ചിലവിൽ സ്വർണാഭരണ രൂപകല്പനയും നിർമ്മാണവും സാധ്യമാകും.

Also Read: ‘ധീരമായി നിലപാട് പറയുന്ന പെണ്ണിനെയാണ് ചീത്തവിളിച്ച് ഒതുക്കാൻ നോക്കുന്നത്, വെറുതെ ചിരിപ്പിക്കല്ലേ മിത്രങ്ങളേ’: കുറിപ്പ്

രാജ്കോട്ടിലെ പതിനഞ്ചായിരം സ്വർണാഭരണ ഉൽപാദന യൂണിറ്റുകൾ ഒരു വർഷം 150 ടൺ കൈകൊണ്ട് ആഭരണങ്ങൾ നിർമ്മിക്കുന്നുണ്ട്. രാജ്യത്തെ മൊത്തം ഉൽപാദനത്തിന്റെ 30% കയറ്റുമതിയാണ് ഇവിടെ നടക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button