Latest NewsInternational

പ്രവാചകനിന്ദ, വിദ്യാർത്ഥിനിയെ സഹപാഠികൾ തീവെച്ചു കൊന്നു : അല്ലാഹു അക്ബർ വിളിച്ച് അക്രമികൾ

പോലീസിന് നേരെ കല്ലെറിഞ്ഞു കൊണ്ട് വിദ്യാർത്ഥികൾ പെൺകുട്ടിയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു

അബുജ: പ്രവാചകനിന്ദ നടത്തിയെന്നാരോപിച്ച് വിദ്യാർത്ഥിനിയെ സഹപാഠികൾ തീവെച്ചു കൊന്നു. നൈജീരിയയിലെ കോളേജ് വിദ്യാർത്ഥിനി ഡെബോറ സാമുവലാണ് കൊല്ലപ്പെട്ടത്. ഡെബോറയെ മർദ്ദിച്ചും കല്ലെറിഞ്ഞും അവശയാക്കിയ ശേഷമാണ് കൊലപ്പെടുത്തിയത്. അക്രമികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

വാട്സ്ആപ്പ് ഗ്രൂപ്പിൽ ഡെബോറയുടെ മുസ്ലിം സഹപാഠി ഇസ്ലാമിക വിഭാഗത്തെക്കുറിച്ച് പോസ്റ്റ്‌ ഇട്ടിരുന്നു. എന്നാൽ, ഇതിനെ വിമർശിച്ചു കൊണ്ട് ഡെബോറ രംഗത്തെത്തിയതോടെയാണ് ആക്രമണങ്ങൾ തുടങ്ങിയത്. അക്രമികളെ എതിർക്കാൻ പോലീസും സെക്യൂരിറ്റിയും ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വിദ്യാർത്ഥികളെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ആകാശത്തേക്ക് വെടിവയ്ക്കുകയും ചെയ്തു. എന്നാൽ, പോലീസിന് നേരെ കല്ലെറിഞ്ഞു കൊണ്ട് വിദ്യാർത്ഥികൾ പെൺകുട്ടിയെ ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം, അള്ളാഹു അക്ബർ വിളിക്കുന്നവരെ വീഡിയോയിൽ കാണാൻ സാധിക്കും. സംഭവത്തെത്തുടർന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടുകയാണന്ന് അധികൃതർ പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button