KeralaLatest NewsNews

നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു

 

കോഴിക്കോട്: നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ ബീമുകൾ തകർന്നു. മലപ്പുറം കൂളിമാട് കടവിലാണ് സംഭവം.
ഇന്നലെ രാത്രി പെയ്ത മഴയുടെ തുടർച്ചയാകാം പാലം തകരാൻ കാരണമായതെന്നാണ് നിഗമനം. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് കോൺക്രീറ്റ് ബീമുകൾ തകർന്നുവീണത്.

കഴിഞ്ഞ രണ്ട് വർഷമായി ചാലിയാർ പുഴയുടെ കുറുകെ പാലം പണി തുടരുകയാണ്. നിർമ്മാണം പൂർത്തിയാകുന്ന ഘട്ടത്തിലാണ് ബീമുകൾ തകർന്നുവീണത്.

2019 മാർച്ചിലായിരുന്നു കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാർ പുഴയ്‌ക്ക് കുറുകെ പാലം പണി ആരംഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button