KeralaLatest NewsNews

വിവാഹ സൽക്കാരത്തിനിടെ ഒരാൾക്ക് കുത്തേറ്റ സംഭവം: അഞ്ച് പേർ അറസ്റ്റിൽ

 

 

കഴക്കൂട്ടം: കഴക്കൂട്ടത്ത് വിവാഹ സൽക്കാരത്തിനിടെ ഒരാൾക്ക് കുത്തേറ്റ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. ജാസിം ഖാൻ, സിബിൻ, രാഹുൽ, അഭിനവ്, ശങ്കർ എന്നിവരാണ് അറസ്റ്റിലായത്. കുന്നിനകം സ്വദേശി വിഷ്ണുവിനെയാണ് ഇവർ ആക്രമിച്ചത്. ആക്രമണത്തിൽ മുതുകിന് കുത്തേറ്റ വിഷ്ണുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഇന്നലെ രാത്രിയോടെയാണ് സംഭവം. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയായിരുന്ന സി.പി.എം നെട്ടയക്കോണം ബ്രാഞ്ചംഗം കണ്ണന്റെ വിവാഹ സൽക്കാരത്തിനിടെയായിരുന്നു അക്രമം.

shortlink

Related Articles

Post Your Comments

Related Articles


Back to top button