Latest NewsInternational

മാർഗരറ്റ് താച്ചറിന്റെ പ്രതിമ സ്ഥാപിച്ച് ബ്രിട്ടൻ : മണിക്കൂറുകൾക്കകം മുട്ടയെറിഞ്ഞ് ജനങ്ങൾ

ലണ്ടൻ: ബ്രിട്ടനിൽ സ്ഥാപിക്കപ്പെട്ട മാർഗരറ്റ് താച്ചറിന്റെ പ്രതിമയ്ക്ക് നേരെ ഒരാൾ   മുട്ടയെറിഞ്ഞതായി റിപ്പോർട്ടുകൾ. മാർഗരറ്റിന്റെ ജന്മനാടായ ലണ്ടനിൽ സ്ഥാപിക്കപ്പെട്ട പ്രതിമയ്ക്കു നേരെയാണ് മുട്ടയേറ് നടന്നത്.

ബ്രിട്ടനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് മാർഗരറ്റ് താച്ചർ. 1979-1990 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന ഇവർക്ക്‌ നിരവധി എതിരാളികളും ഉണ്ടായിരുന്നു. പൊതുസദസ്സിൽ, ഒരു ചടങ്ങോടുകൂടി സ്ഥാപിക്കപ്പെട്ടാൽ പ്രതിമ ആക്രമിക്കപ്പെടുമെന്ന് മനസ്സിലാക്കിയ അധികാരികൾ, ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കിയാണ് പ്രതിമ സ്ഥാപിച്ചത്.

നിർഭാഗ്യവശാൽ, പ്രതിമ സ്ഥാപിക്കപ്പെട്ട മണിക്കൂറുകൾക്കുള്ളിൽ തന്നെ അതുവഴി നടന്നു പോയ യുവാവ് പ്രതിമയ്ക്കു നേരെ മുട്ടയെറിഞ്ഞു. ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. മുട്ടയേറിനെ അനുകൂലിച്ചും പ്രതികൂലിച്ചും ട്വിറ്ററിൽ നിരവധി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button