AgricultureLatest NewsKeralaNewsIndia

നേരത്തെ എത്തി കാലവർഷം, പ്രതീക്ഷയിൽ കാർഷികരംഗം

ഹൈറേഞ്ചിലെയും സംസ്ഥാനത്തിന്റെ മറ്റു പല ഭാഗങ്ങളിലെയും കുരുമുളക് കൃഷിക്ക് മഴയുടെ വരവ് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ

ഇത്തവണ പതിവിലും നേരത്തെ കാലവർഷം എത്തിയതിൽ പ്രതീക്ഷയുമായി കാർഷിക മേഖല. ഇടവപ്പാതിക്ക് കാത്തുനിൽക്കാതെ ഇടവം തുടക്കത്തിൽ തന്നെ സംസ്ഥാനത്ത് കാലവർഷം സജീവമാകുന്ന വിലയിരുത്തലുകൾ കാർഷിക മേഖലയ്ക്ക് ആവേശം പകരുകയാണ്.

കുരുമുളക് കർഷകർക്കാണ് ഇത് ഏറ്റവും കൂടുതൽ ആശ്വാസം പകരുന്നത്. പ്രതികൂല കാലാവസ്ഥ മൂലം ഏതാനും വർഷങ്ങളിൽ കുരുമുളക് ഉത്പാദനരംഗത്ത് നിലനിന്ന മരവിപ്പ് അടുത്ത സീസണിൽ വിട്ടു മാറുന്ന പ്രതീക്ഷകളുമായാണ് കർഷകർ. ഹൈറേഞ്ചിലെയും സംസ്ഥാനത്തിന്റെ മറ്റു പല ഭാഗങ്ങളിലെയും കുരുമുളക് കൃഷിക്ക് മഴയുടെ വരവ് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

Also Read: റെയിൽവേ പാലത്തിൽ വെച്ച് അമ്മയുടെ കൈയില്‍നിന്ന് പുഴയിലേക്ക് വീണ് കാണാതായ ചോരക്കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

കാലവർഷം പതിവിലും നേരത്തെ എത്തുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാൽ റബ്ബർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് ഒരുക്കാൻ സമയം ആയിരിക്കുകയാണ്. മഴ ശക്തി പ്രാപിക്കുന്നതോടെ ടാപ്പിംഗിന് തടസ്സം സൃഷ്ടിച്ചേക്കുമെന്നതിനാൽ റെയിൻ ഗാർഡ് ഒരുക്കൽ ദ്രുതഗതിയിൽ ആക്കുകയാണ്. അതിനാൽ, റബ്ബർ കർഷകരും പ്രതീക്ഷയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button