KeralaLatest NewsIndia

ഗ്യാന്‍വാപി മസ്ജിദ് ക്ഷേത്രമാണോയെന്ന് പരിശോധിക്കണമെന്ന ഉത്തരവിനെതിരെ സിപിഐഎം

വാരണാസി: ഗ്യാന്‍വാപി മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മുമ്പ് ക്ഷേത്രമായിരുന്നോയെന്ന് ആര്‍ക്കിയോളജിക്കല്‍ സൊസൈറ്റി പരിശോധിക്കണമെന്ന കോടതി ഉത്തരവിനെതിരെ സിപിഐഎം. പര്യവേഷണത്തിന് ഉത്തരവിട്ട വാരണാസി സിവില്‍ കോടതി നടപടി, നിയമവ്യവസ്ഥയുടെ ലംഘനമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഇത്തരം ദേവാലയങ്ങള്‍ക്ക് പ്രത്യേക ആരാധനാലയ നിയമം ബാധകമാണ്. തൽസ്ഥിതി തുടരാനുള്ള അവകാശം നിയമം ആരാധനലായങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നുണ്ട്. കീഴ്‌ക്കോടതി നടപടി റദ്ദാക്കാന്‍ മേല്‍ക്കോടതി ഉടന്‍ തന്നെ ഇടപെടണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

പ്രസ്താവന ഇങ്ങനെ,

‘വാരണസി ഗ്യാന്‍വാപി മുസ്ലിം പള്ളി സ്ഥിതി ചെയ്യുന്നിടത്ത് മുമ്പ് ക്ഷേത്രമായിരുന്നോ എന്ന് പരിശോധിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയോട് പര്യവേക്ഷണത്തിനു ഉത്തരവിട്ട വാരണസി സിവില്‍ കോടതി നടപടി നിയമവ്യവസ്ഥയുടെ ലംഘനമാണ്. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളുടെയും തല്‍സ്ഥിതി സംരക്ഷിക്കാന്‍ ആരാധനാലയ (പ്രത്യേക വ്യവസ്ഥ) നിയമം അനുശാസിക്കുന്നു. കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കാന്‍ ഉന്നത നീതിപീഠം ഉടന്‍ ഇടപെടണമെന്ന് പോളിറ്റ് ബ്യൂറോ ആവശ്യപ്പെടുന്നു’- സിപിഐഎം

കാശി വിശ്വനാഥ ക്ഷേത്രത്തിന് തൊട്ടുചേർന്നുള്ള ഗ്യാന്‍വാപി മസ്ജിദില്‍ പര്യവേഷണം നടത്താന്‍ കഴിഞ്ഞ ദിവസമാണ് വാരണാസി സിവില്‍ കോടതി അനുമതി നല്‍കിയത്. പരിശോധനയുടെ ചെലവ് എഎസ്‌ഐ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. മുസ്ലീം പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം ഹിന്ദു വിഭാഗത്തില്‍ പെട്ടവരുടേതാണെന്ന് അവകാശപ്പെട്ട് അഭിഭാഷകന്‍ വിജയ് ശങ്കര്‍ റസ്‌തോഗിയുള്‍പ്പെടെ അഞ്ച് പേര്‍ ഹര്‍ജി നല്‍കിയിരുന്നു.

ഹര്‍ജിയെ ജ്ഞാന്‍വാപി മാനേജ്‌മെന്റ് കമ്മിറ്റി എതിർത്തിരുന്നു. എന്നാൽ കോടതി ഉത്തരവ് പ്രകാരം നടന്ന പരിശോധനയിൽ കുളത്തിൽ നിന്ന് ശിവലിംഗവും കണ്ടെത്തി. രണ്ടായിരം വര്‍ഷം പഴക്കമുള്ള കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസേബ് 1669ല്‍ പൊളിച്ചു മാറ്റുകയും ആ ഭാഗത്താണ് ഗ്യാൻ വാപി മസ്ജിദ് നിര്‍മ്മിച്ചതെന്നുമാണ് ഹര്‍ജിയിൽ തെളിവുകൾ നിരത്തി പറയുന്നത്.

മസ്ജിദ് സ്ഥിതി ചെയ്യുന്ന സ്ഥലം മുസ്ലീങ്ങള്‍ കൈവശം വെച്ചിരിക്കുന്നത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഗ്യാന്‍വാപി പള്ളി സര്‍വേ പൂര്‍ത്തിയായി. ശിവലിംഗം കണ്ടെത്തിയതായി പറയുന്ന കുളം സീല്‍ ചെയ്യാന്‍ ഉത്തരവ് ഇടുകയും ചെയ്തു. ഇതോടെ മസ്ജിദ് കമ്മറ്റിക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button