Latest NewsIndia

‘കൊന്നൊടുക്കും നിന്നെയൊക്കെ’ : കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ഭീകരരുടെ കൊലവിളി

1990-ലെ വംശഹത്യയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് താഴ്‌വരയിൽ വീണ്ടും കൊലവിളി മുഴങ്ങുന്നത്

പുൽവാമ: ജമ്മുകശ്മീരിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വീണ്ടും ഭീകരരുടെ കൊലവിളി. 1990-ലെ വംശഹത്യയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് താഴ്‌വരയിൽ വീണ്ടും കൊലവിളി മുഴങ്ങുന്നത്. തഹസിൽദാർ ഓഫീസിൽ വച്ച് രാഹുൽ ഭട്ട് എന്ന കശ്മീരി പണ്ഡിറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തോടെ പണ്ഡിറ്റ് സമൂഹം ഭീതിയോടെയാണ് കഴിയുന്നത്.

‘നിങ്ങളെ എല്ലാവരെയും കൊല്ലും’ എന്നെഴുതിയ കത്തിൽ പുൽവാമയിലെ ഹവാൽ ട്രാൻസിറ്റ് അക്കമഡേഷനിലെ നിവാസികളെയാണ് കശ്‍മീർ വിട്ടു പോയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ലഷ്‌കർ ഇ ഇസ്ലാം എന്ന ഭീകര സംഘടനയാണ് പണ്ഡിറ്റുകൾക്ക് നേരെ വധഭീഷണി മുഴക്കിയിരിക്കുന്നത്. എത്ര സുരക്ഷയോടെ ജീവിച്ചാലും കൊല്ലപ്പെടുമെന്നും ഭീഷണിക്കത്തിലുണ്ട്.

‘എല്ലാ താമസക്കാരും ആർഎസ്എസ് അനുഭാവികളും ഉടൻ ഇവിടം വിട്ടു പോവുക, അല്ലെങ്കിൽ മരണത്തെ അഭിമുഖീകരിക്കാൻ തയ്യാറാവുക’ എന്നെഴുതിയ ഒരു കത്ത് കോളനിയിലെ പ്രസിഡണ്ടിന് ലഭിച്ചതായി അദ്ദേഹം പരാതി നൽകിയിരിക്കുന്നു. കശ്മീരി മുസ്ലീങ്ങളെ കൊന്നൊടുക്കി, ഇവിടെ മറ്റൊരു ഇസ്രായേലാക്കി മാറ്റാനാഗ്രഹിക്കുന്ന കാശ്മീരി പണ്ഡിറ്റുകൾക്ക് ഇവിടെ സ്ഥലമില്ലെന്നും കത്തിൽ പരാമർശിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button