Latest NewsIndia

ഭാര്യയ്‌ക്ക് സാരിയുടുക്കാൻ അറിയില്ല, വൃത്തിയിൽ നടക്കില്ല : യുവാവ് ആത്മഹത്യ ചെയ്തു

മുംബൈ: ഭാര്യ അണിഞ്ഞൊരുങ്ങി നടക്കാത്തതിനാൽ മനംനൊന്ത് ഭർത്താവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം നടന്നത്. 24 വയസ്സുകാരനായ ഇയാൾ ഔറംഗാബാദിലെ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു എന്ന് പോലീസ് വ്യക്തമാക്കി.

ഭാര്യയ്ക്ക് നന്നായി സാരിയെടുക്കാനും വൃത്തിയിൽ നടക്കാനും നല്ല രീതിയിൽ സംസാരിക്കാനും കഴിയില്ലെന്ന വിഷമത്തിലായിരുന്നു യുവാവ്. ഇക്കാരണത്താലാണ് താൻ ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാക്കുറിപ്പിൽ ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ആറു മാസങ്ങൾക്കു മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. യുവാവിനേക്കാൾ ആറു വയസ്സിനു മൂത്തതാണ് ഭാര്യ. സംഭവത്തെ കുറിച്ചുള്ള അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button