Latest NewsIndia

റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണം : ഗ്യാൻവാപി മസ്ജിദ് സർവേ കമ്മീഷൻ

ഡൽഹി: സർവേ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് വരാണസിയിലെ ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്തുന്ന കമ്മീഷൻ. റിപ്പോർട്ട് ഇനിയും തയ്യാറാകാത്തതിനാലാണ് കമ്മീഷൻ കൂടുതൽ സമയം ചോദിച്ചത്.

സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചൊവ്വാഴ്ച വരെയാണ് കോടതി കമ്മീഷന് സമയം അനുവദിച്ചിരുന്നത്. ‘മെയ് 14 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 12 മണി വരെയുള്ള സമയത്താണ് വീഡിയോ ദൃശ്യങ്ങൾ പകർത്തിയത്. എന്നാൽ, റിപ്പോർട്ട് തയ്യാറാക്കുന്നത് കുറച്ചു സങ്കീർണമായ പ്രക്രിയയാണ്. കോടതി നിർദേശിച്ച തീയതിയായ ചൊവ്വാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ സാധിക്കില്ല. അതിനാൽ ഞങ്ങൾ കോടതിയോട് സമയം ദീർഘിപ്പിച്ച് നൽകാൻ അപേക്ഷിക്കുകയാണ്.’ അസിസ്റ്റന്റ് അഡ്വക്കേറ്റ് കമ്മീഷണർ അജയ് പ്രതാപ് സിംഗ് വ്യക്തമാക്കുന്നു.

കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാൻവാപി മസ്ജിദ് നിൽക്കുന്ന സ്ഥലത്താണ് പണ്ട് വിശ്വനാഥ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. ഇത് നിരവധി ഹർജികൾക്കും പെറ്റീഷനുകൾക്കും വഴിവെക്കുകയും ചെയ്തു. ഇതിനെത്തുടർന്നാണ് കോടതി മസ്ജിദിൽ സർവേ നടത്താൻ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button