Latest NewsNewsIndia

ഗ്യാന്‍വാപി മസ്ജിദില്‍ കൂടുതല്‍ സര്‍വേ നടത്തണം, ഒരു വിഭാഗത്തിന്റെ ആവശ്യം ശക്തമാകുന്നു

ജനശ്രദ്ധ ആകര്‍ഷിച്ച് ഗ്യാന്‍വാപി മസ്ജിദ്, ശിവലിംഗം കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ സര്‍വേ നടത്തണമെന്ന് ആവശ്യം

ലക്നൗ: ഗ്യാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയ സാഹചര്യത്തില്‍, മസ്ജിദില്‍ കൂടുതല്‍ സര്‍വേ നടത്തണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യം ശക്തമാകുന്നു. ശിവലിംഗം കണ്ടെത്തിയ നിലവറയിലേയ്ക്കുള്ള വഴി അവശിഷ്ടങ്ങള്‍കൊണ്ട് അടഞ്ഞ നിലയിലാണ്. ഇവ നീക്കം ചെയ്യണമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

Read Also: മംഗളൂരുവിൽ മലയാളി യുവതിയെ മർദ്ദിച്ചു കൊന്നു, ആന്തരികാവയവങ്ങൾക്ക് ഗുരുതര പരുക്ക്: വിഷം കഴിച്ചതെന്ന് ഭർത്താവ്

‘ശിവലിംഗം കണ്ടെത്തിയ സാഹചര്യത്തില്‍ മസ്ജിദില്‍ മറ്റൊരു സര്‍വേ നടത്താന്‍ ഉത്തരവിടണം. ശിവലിംഗം കണ്ടെത്തിയ നിലവറയുടെ വടക്ക് ഭാഗത്തുള്ള ചുമരുകള്‍ വിശദമായി പരിശോധിക്കണം. ഇവിടേയ്ക്കാണ് നന്ദിയുടെ ദര്‍ശനമുള്ളത്. ശിവലിംഗത്തിന്റെ താഴ്ഭാഗത്തും പരിശോധന നടത്തണം’, ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

‘അവശിഷ്ടങ്ങള്‍ നിറഞ്ഞതിനാല്‍, ശിവലിംഗം നില്‍ക്കുന്ന സ്ഥാനത്തേയ്ക്ക് കടന്ന് ചെല്ലാന്‍ സാധിക്കുകയില്ല. ഇത് നീക്കം ചെയ്യണം. എങ്കിലേ വിശദമായി പരിശോധിക്കാന്‍ സാധിക്കുകയൂള്ളൂ. ഇതിന് കോടതി ഉത്തരവിടണം’, ഹര്‍ജിക്കാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button