Latest NewsInternational

ഫിൻലാൻഡ്, സ്വീഡൻ നാറ്റോ അംഗത്വം : റഷ്യ തീർച്ചയായും പ്രതികരിക്കുമെന്ന് വ്ലാഡിമിർ പുടിൻ

മോസ്‌കോ: ഫിൻലാൻഡ്, സ്വീഡൻ എന്നീ രാഷ്ട്രങ്ങൾ നാറ്റോ സൈനിക സഖ്യത്തിൽ അംഗത്വം നേടിയാൽ, റഷ്യ തീർച്ചയായും പ്രതികരിക്കുക തന്നെ ചെയ്യുമെന്ന് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ.

‘നാറ്റോയുടെ സ്വാധീനത്തിലുള്ള പ്രതിരോധ മേഖലകളും സൈനിക നിർമ്മിതികളും ഈ മേഖലകളിലേക്ക് വ്യാപിപ്പിച്ചാൽ തീർച്ചയായും അത് ഞങ്ങളുടെ പ്രതികരണത്തിനിടയാക്കും. ഞങ്ങൾ ഏതുതരത്തിൽ പ്രതികരിക്കുമെന്ന കാര്യം, ഞങ്ങൾ ഏതുതരത്തിലുള്ള ഭീഷണികൾ നേരിടുന്നുവെന്നതിനെ അനുസരിച്ചിരിക്കും’ വ്ലാഡിമിർ പുടിൻ വ്യക്തമാക്കി.

നാറ്റോയിൽ നേതൃത്വം നേടാനുള്ള ഔദ്യോഗിക നടപടികൾ ആരംഭിക്കാൻ സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലേന ആൻഡേഴ്സൺ ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുടിൻ നിലപാട് പ്രഖ്യാപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button