Latest NewsKeralaNews

‘ബ്രണ്ണനില്‍ ഓടിയ ഓട്ടം മറന്ന് കാണില്ല’: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ വീണ ജോര്‍ജ്

സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പ്രസ്താവന പങ്കുവെച്ചായിരുന്നു വീണ ജോര്‍ജിന്റെ പ്രതികരണം.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ബ്രണ്ണനില്‍ ഓടിയ ഓട്ടം കെ.പി.സി.സി പ്രസിഡന്റ് മറന്നുപോകാന്‍ ഇടയില്ല എന്നാണ് വീണ ജോര്‍ജ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ കുറിച്ചത്.

Read Also: ഒന്നര വർഷത്തിനകത്ത് അഞ്ചാമത്തെ മരണം: ട്രാൻസ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ മനോഭാവം മാറിയിട്ടില്ലെന്ന് വിടി ബൽറാം

വിഷയത്തില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പ്രസ്താവന പങ്കുവെച്ചായിരുന്നു വീണ ജോര്‍ജിന്റെ പ്രതികരണം. അതേസമയം, കെ.പി.സി.സി പ്രസിഡന്റിന്റെ നെറികെട്ട പ്രസ്താവനയ്ക്കെതിരെ ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്തണമെന്ന് സി.പി.ഐ.എം പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button