Latest NewsInternational

മലിനീകരണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ : ഒരു വർഷം കൊല്ലപ്പെടുന്നത് 90 ലക്ഷം പേർ

ന്യൂയോർക്ക്: ലോകം മുഴുവൻ നേരിടുന്ന ഗുരുതരമായ പ്രശ്നമാണ് മലിനീകരണം. കരയും സമുദ്രവും ആകാശവും, എന്തിന് ധ്രുവപ്രദേശങ്ങൾ പോലും ഈ വിപത്തിന്റെ പിടിയിൽ നിന്നും മുക്തമല്ല. ആഗോള മലിനീകരണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ഒരു വർഷവും ഭൂമിയിൽ മലിനീകരണം മൂലം മരിച്ചു വീഴുന്നത് 90 ലക്ഷത്തോളം പേരാണ്. ‘സയന്റിസ്റ്റ്സ് അനാലിസിസ് ഡാറ്റ’ പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം ആണ് ഈ കണക്ക്. അടുപ്പിൽ വച്ച്, സാവധാനം പുകഞ്ഞു ചൂടായിക്കൊണ്ടിരിക്കുന്ന ഒരു പാത്രം പോലെയാണ് ഭൂമിയുടെ അവസ്ഥയെന്ന് പ്യുവർ എർത്ത് സംഘടനയുടെ മേധാവിയായ റിച്ചാർഡ് ഫുള്ളർ പറയുന്നു. എന്നാൽ, മറ്റു വിഷയങ്ങൾക്ക് കൊടുക്കുന്നത്ര പ്രാധാന്യം ആരും ഈ വിഷയത്തിന് കൊടുക്കുന്നില്ല എന്നതും പ്രധാന അപാകതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഭൂമിയിൽ മരിച്ചു വീഴുന്ന ആറിൽ ഒരാളുടെ മരണ കാരണം, ഏതെങ്കിലും രീതിയിലുള്ള മലിനീകരണമായിരിക്കുമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവർഷം മലിനീകരണം മൂലം നഷ്ടമാവുന്നത് 4.6 ട്രില്യൺ യുഎസ് ഡോളറാണ്. ഛാഡ്, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, നൈജർ എന്നീ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലാണ് മലിനീകരണം മൂലമുള്ള മരണങ്ങൾ ഏറ്റവുമധികം സംഭവിക്കുന്നതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button