Latest NewsUAENewsInternationalGulf

ഹജ്ജ് തീർത്ഥാടനം: കോവിഡ് വാക്‌സിൻ നിർബന്ധമായും സ്വീകരിക്കണമെന്ന് യുഎഇ

കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവർ ഹജ്ജിന് മുൻപ് ബൂസ്റ്റർ ഡോസ് കൂടി എടുക്കണമെന്ന് യുഎഇ

അബുദാബി: രാജ്യത്ത് നിന്നും ഹജ്ജ് തീർത്ഥാടനത്തിന് പോകുന്നവർ കോവിഡ് വാക്‌സിൻ നിർബന്ധമായും സ്വീകരിക്കണമെന്ന് യുഎഇ. മതകാര്യവിഭാഗവും ദേശീയ ദുരന്ത നിവാരണ സമിതിയുമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും സ്വീകരിച്ചവർ ഹജ്ജിന് മുൻപ് ബൂസ്റ്റർ ഡോസ് കൂടി എടുക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Read Also: ‘മോദി സർക്കാർ തടവിൽ വച്ചിരിക്കുന്ന നിരവധിപേർക്ക് ഇന്നും മോചനം അകലെയാണ്’: എംഎ ബേബി

ഹജ്ജ് യാത്രയ്ക്ക് 72 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ആവശ്യമാണ്. ഹജ്ജ് ഇ-സിസ്റ്റം വഴി രജിസ്റ്റർ ചെയ്തവർക്കാണ് മുൻഗണന ലഭിക്കുന്നത്. 65 വയസ്സിന് താഴെയുള്ളവർക്കാണ് ഇത്തവണ ഹജ്ജിന് അനുമതി ലഭിച്ചിട്ടുള്ളത്.

Read Also: ആ ചോദ്യം സ്വയം മറച്ചുവച്ചതാണ് നിങ്ങളുടെ കാപട്യത്തിന്റെ തെളിവ്, പാദസേവാപ്പണി നിർത്തുകയല്ലേ?: അഭിലാഷ് മോഹനനോട് ശ്രീജിത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button