Latest NewsNewsIndiaEducation

കേന്ദ്ര സർവകലാശാലകളിലെ പി.ജി കോഴ്‌സുകൾക്കുള്ള പ്രവേശനത്തിനും പൊതു പരീക്ഷ നടപ്പാക്കും: യു.ജി.സി

ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലെ പി.ജി കോഴ്‌സുകൾക്കുള്ള പ്രവേശനത്തിനും പൊതു പരീക്ഷ നടപ്പാക്കാനൊരുങ്ങി യു.ജി.സി. യു.ജി.സി. ചെയർമാൻ ജഗദീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം തന്നെ പുതിയ സംവിധാനം നിലവിൽ വരുമെന്നും അ‌ദ്ദേഹം പറഞ്ഞു.

നേരത്തെ, 45 കേന്ദ്ര സർവകലാശാലകളിൽ ബിരുദ പ്രവേശനത്തിന് പ്ലസ് ടു മാർക്കല്ല, പകരം പൊതു പ്രവേശന പരീക്ഷയിലെ മാർക്കാണ് മാനദണ്ഡമെന്ന് യു.ജി.സി. വ്യക്തമാക്കിയിരുന്നു. സർവകലാശാലകൾക്ക് മിനിമം യോഗ്യതാ മാനദണ്ഡം നിശ്ചയിക്കാമെന്നും യു.ജി.സി. വ്യക്തമാക്കിയിട്ടുണ്ട്.

‘2022 അക്കാദമിക് സെക്ഷൻ മുതൽ പി.ജി കോഴ്‌സുകൾക്ക് പൊതു പ്രവേശന പരീക്ഷ മാനദണ്ഡം നിലവിൽ വരും. ജൂലൈ മൂന്നാം വാരം മുതൽ പരീക്ഷകൾ ആരംഭിക്കും. ഇന്ന് മുതൽ ഇതിനായി അപേക്ഷിക്കാം. ജൂൺ പതിനെട്ടാണ് അപേക്ഷകൾക്കുള്ള അവസാന തീയതി.’-ജഗദീഷ് കുമാർ പറഞ്ഞു.

ഇംഗ്ലീഷിലും ഹിന്ദിയിലുമാകും പരീക്ഷ. യു.ജി കോഴ്‌സുകൾക്ക് വേണ്ടി ഇതിനോടകം 10.46 ലക്ഷം പേർ അപേക്ഷിച്ചിട്ടുണ്ട്. യു.ജി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 22നാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button