News

തടവുകാരെ ആശ്വസിപ്പിക്കുക, ധൈര്യം കൊടുക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങളുമായി ഫാദര്‍ തോമസ് കോട്ടൂര്‍

ആത്മീയ പുസ്തകങ്ങളാണ് ഇപ്പോള്‍ ഫാദര്‍ തോമസ് കോട്ടൂരിന് കൂട്ട്,ചില ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് കാന്‍സര്‍ ചികിത്സയിലുള്ള കോട്ടൂര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു 1992 മാര്‍ച്ച് 27ന് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റില്‍ നടന്ന സിസ്റ്റര്‍ അഭയയുടെ മരണം. ഒറ്റനോട്ടത്തില്‍ അത് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞിരുന്നുവെങ്കിലും, ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും മന:പൂര്‍വ്വം തെളിവുകള്‍ നശിപ്പിച്ചു. പിന്നീട്, കേസ് ഏറ്റെടുത്ത സിബിഐ ആണ് 15 വര്‍ഷങ്ങള്‍ക്ക് ശേഷം യഥാര്‍ത്ഥ പ്രതികളിലേയ്ക്ക് എത്തിയത്.

Read Also: റഷ്യ-ഉക്രൈൻ സംഘര്‍ഷം ലോകരാജ്യങ്ങളെ ബാധിച്ചിട്ടും ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നു: യുഎന്‍ റിപ്പോര്‍ട്ട്

ഫാദര്‍ തോമസ്.എം.കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് പ്രതികള്‍. ഇപ്പോള്‍ ഫാദര്‍ തോമസ് കോട്ടൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനാണ്.

തോമസ് കോട്ടൂര്‍ കോവിഡ് പരോള്‍ കഴിഞ്ഞ് ജയിലില്‍ തിരികെ എത്തിയിട്ട് രണ്ടു മാസമാകുന്നു. ഇപ്പോള്‍ റീജ്യണല്‍ കാന്‍സര്‍ സെന്ററിലെ ചികിത്സയിലാണ് കോട്ടൂര്‍. കേസിന്റെ വിധി സമയത്താണ് പോസ്റ്ററേറ്റ് കാന്‍സര്‍ ആണെന്ന കാര്യം കോട്ടൂര്‍ തിരിച്ചറിയുന്നത്. സെന്‍ട്രല്‍ ജയിലിലെ ആശുപത്രി ബ്ലോക്കില്‍ കഴിയുന്ന കോട്ടൂരിന് രോഗി എന്ന നിലയില്‍ മറ്റ് തടവുകാരെ അപേക്ഷിച്ച് ചില പ്രിവിലേജുകള്‍ ജയില്‍ അധികൃതര്‍ അനുവദിച്ചിട്ടുണ്ട്. ആശുപത്രി സെല്ലായതിനാല്‍, കിടക്കാന്‍ കട്ടിലുണ്ട്. പകല്‍ 10 മണി മുതല്‍ രാത്രി 8 മണി വരെ ടിവി കാണാം .

ജയില്‍ ലൈബ്രറിയില്‍ നിന്നും കിട്ടുന്ന ആത്മീയ പുസ്തകങ്ങളാണ് കോട്ടൂരിന് കൂട്ട്. കൂടാതെ, ആശുപത്രി സെല്ലില്‍ എത്തുന്ന തടവുകാരെ ആശ്വസിപ്പിക്കുക, ധൈര്യം കൊടുക്കുക, പ്രാര്‍ത്ഥിക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങളും കോട്ടൂര്‍ ഏറ്റെടുത്തിട്ടുണ്ട്.

എന്നാല്‍, ആത്മീയതയില്‍ മുഴുകി പ്രാര്‍ത്ഥനയുമായി കഴിയുമ്പോഴും കോട്ടൂരിന് ജയിലില്‍ തിരുവസ്തം ഉപയോഗിക്കാന്‍ അനുമതിയില്ല.

2020 ഡിസംബറിലാണ് ഫാദര്‍ തോമസ് കോട്ടൂരിനേയും സിസ്റ്റര്‍ സ്‌റ്റെഫിയേയും ജയിലിലേയ്ക്ക് മാറ്റിയത്. സ്റ്റെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേയ്ക്കും കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്കുമാണ് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button