Latest NewsKeralaNews

24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് കൊടുങ്ങല്ലൂരിൽ: തൊട്ടുപിന്നിൽ ആലുവ

കൊച്ചി നാവിക സേന പരിസരത്ത് 114 മില്ലീ മീറ്റർ മഴയും ലഭിച്ചു.

തിരുവനന്തപുരം: കേരളത്തിൽ 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് കൊടുങ്ങല്ലൂരിൽ. 162 മില്ലീ മീറ്റർ മഴയാണ് കൊടുങ്ങല്ലൂരിൽ ലഭിച്ചത്. തൊട്ടുപിന്നിൽ ആലുവയുണ്ട്. 160.6 മില്ലീ മീറ്റർ ആണ് ഇവിടെ പെയ്ത മഴ. ഭൂതത്താൻകെട്ടിൽ 150.6 മില്ലീ മീറ്റർ മഴയാണ് ലഭിച്ചത്. പെരുവണ്ണാമുഴിയിൽ 145, നീലേശ്വരത്ത് 138.5, പെരിങ്ങൽക്കുത്തിൽ 137, പെരുമ്പാവൂരിൽ 136, നോർത്ത് പറവൂരിൽ 131.5, നെടുമ്പാശേരിയിൽ 130.9 മില്ലീ മീറ്റർ എന്നിങ്ങനെയാണ് മഴ ലഭിച്ചത്. വെള്ളക്കെട്ട് രൂക്ഷമായ എറണാകുളത്ത് 122 മില്ലീ മീറ്റർ മഴയാണ് പെയ്തത്. കൊച്ചി നാവിക സേന പരിസരത്ത് 114 മില്ലീ മീറ്റർ മഴയും ലഭിച്ചു.

Read Also: മൈക്രോവേവില്‍ പ്ലാസ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ അറിയാൻ‌‌‌

അതേസമയം, സംസ്ഥാനത്ത് ഭീതി വിതച്ച് മഴ തകർത്ത് പെയ്യുകയാണ്. കൊച്ചിയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. കൊച്ചി-കളമശേരി-വി.ആർ തങ്കപ്പൻ റോഡിൽ 60 ലധികം വീടുകളിൽ വെള്ളം കയറി. ഫയർഫോഴ്‌സ് സ്‌കൂബ ഉപയോഗിച്ച് ആളുകളെ മാറ്റുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button