Latest NewsKeralaNews

രണ്ട് പോലീസുകാരെ മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകളേറെ

രണ്ട് പോലീസുകാരെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം,ഏറെ ദുരൂഹതകള്‍: മറ്റെവിടെയെങ്കിലും വെച്ച് മരിച്ചതിന് ശേഷം മൃതദേഹങ്ങള്‍ കൊണ്ടിട്ടതാണോ എന്ന് സംശയം

പാലക്കാട്: രണ്ട് പോലീസുകാരെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, ദുരൂഹതകള്‍ ഏറെ. മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിന് സമീപമാണ് പോലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹവില്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വയലില്‍ രണ്ടു ഭാഗത്തായിട്ടാണ് പോലീസുകാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഷോക്കേറ്റാണ് ഇരുവരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Read Also: ‘ഗൊഗോയിയുടെ കണ്ണ് രാജ്യസഭയിലായിരുന്നു, സത്യസന്ധമായ വിധി ആയിരുന്നില്ല’: അയോധ്യ വിധി തെറ്റാണെന്ന് മൗലാന സാജിദ് റാഷിദി

ഇരുവരുടേയും ശരീരത്തില്‍ പൊള്ളലേറ്റതു പോലെയുള്ള പാടുകളുണ്ട്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇവര്‍ പന്നിയ്ക്ക് വെച്ച കെണിയില്‍പ്പെട്ടതാണോ എന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. മൃതദേഹം കണ്ടെത്തിയ ഭാഗത്ത് ഷോക്കേല്‍ക്കാനുള്ള സാധ്യത ഇല്ലാത്തതാണ് സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്. മറ്റെവിടെയെങ്കിലും വെച്ച് മരിച്ചതിന് ശേഷം കൊണ്ടിട്ടതാണോയെന്നും അന്വേഷിക്കുന്നുണ്ട്.

ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. കഴിഞ്ഞ ദിവസം മുതല്‍ ഇരുവരെയും കാണാതായിരുന്നു. ഇവര്‍ക്കായുള്ള അന്വേഷണം ശക്തമാക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button