KeralaLatest NewsNews

മണ്‍സൂണ്‍ കെടുതി നേരിടുന്നതിനുള്ള അടിയന്തിര പ്രവൃത്തികള്‍ക്കായി 6.60 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍

മണ്‍സൂണ്‍ എത്തുന്നതിന് മുമ്പ് മുന്നൊരുക്കങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്‍സൂണ്‍ കെടുതി നേരിടുന്നതിനുള്ള അടിയന്തിര പ്രവൃത്തികള്‍ക്കായി 6.60 കോടി രൂപ അനുവദിച്ച് പിണറായി സര്‍ക്കാര്‍. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്. ഇറിഗേഷന്‍ വകുപ്പിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ക്ക് 20 ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. കൂടാതെ, കടലാക്രമണം നേരിടാന്‍ ഒമ്പത് തീരദേശ ജില്ലകള്‍ക്ക് 20 ലക്ഷം രൂപ വീതം അനുവദിച്ചതായും മന്ത്രി അറിയിച്ചു. കടലാക്രമണ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കാനാണ് അനുമതി.

Read Also: നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച ശേഷം നാട്ടിലേക്ക് കടന്നു: പ്രവാസി വനിതയ്ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി

കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ക്ക് മണ്‍സൂണിന് മുന്നോടിയായുള്ള അടിയന്തിര പ്രവര്‍ത്തനങ്ങള്‍ക്കായാണ് 20 ലക്ഷം അനുവദിച്ചിരിക്കുന്നത്.

ജില്ലാ ഭരണകൂടത്തിന്റെ പക്കല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്-മണ്‍സൂണ്‍ തയ്യാറെടുപ്പുകള്‍ക്കായി മറ്റു ഫണ്ടുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മാത്രമാണ് പുതിയ ഫണ്ട് വിനിയോഗിക്കാന്‍ അനുമതി. തീരപ്രദേശങ്ങളില്‍ അടിയന്തിര പ്രവൃത്തികള്‍ക്ക് മാത്രമേ ഫണ്ട് ഉപയോഗിക്കാവൂ എന്നാണ് നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button