ErnakulamKeralaNattuvarthaLatest NewsNews

ബുള്ളറ്റ് മാത്രം മോഷ്ടിക്കുന്ന കള്ളൻ പിടിയിൽ: കണ്ടെടുത്തത് 11 ബുള്ളറ്റുകൾ

കൊച്ചി: റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കുകൾ മാത്രം മോഷ്ടിക്കുന്ന കള്ളനും കൂട്ടാളിയും പിടിയിൽ. ഫോർട്ട് കൊച്ചി സ്വദേശിയായ ഷിറാസും (31) കൂട്ടാളിയായ റിഷാദ് പിഎസും (32) ആണ് പോലീസിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും കണ്ടെടുത്ത 11 ബുള്ളറ്റുകളിൽ അ‍ഞ്ചെണ്ണം കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ ഫോർട്ട് കൊച്ചിയിൽ നിന്നും മോഷ്ടിച്ചതാണെന്ന് പോലീസ് വ്യക്തമാക്കി.

ഫോർട്ട് കൊച്ചി ഭാഗത്ത് നടന്ന ബുള്ളറ്റ് മോഷണ പരമ്പരയെ തുടർന്ന്, പ്രതികളെ കണ്ടെത്താൻ പൊലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു. ഷിറാസ് ബുള്ളറ്റുകൾ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടന്നുകളയുകയാണ് പതിവെന്ന് പോലീസ് പറഞ്ഞു. റീസെയിൽ വിപണിയിൽ ഉയർന്ന ഡിമാൻഡ് ഉള്ളതിനാലാണ് ഷിറാസ് ബുള്ളറ്റ് മാത്രം മോഷ്ടിച്ചിരുന്നത്.

ഡൽഹിയിൽ വീണ്ടും തീപിടുത്തം : ഫാക്ടറി ഉടമയ്‌ക്കെതിരെ കേസ്

കേരളത്തിൽ നിന്നും മോഷ്ടിച്ച ബുള്ളറ്റുകൾ ഇയാൾ തമിഴ്‌നാട്ടിലാണ് വിറ്റിരുന്നത്. മോഷ്ടിച്ച 11 ബുള്ളറ്റുകൾ ഇയാൾ തമിഴ്‌നാട്ടിൽ വിറ്റതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിൽ നിന്ന് അഞ്ച് ബുള്ളറ്റുകളും സേലം, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ആറ് ബുള്ളറ്റുകളുമാണ് മോഷ്ടിക്കപ്പെട്ടത്. മോഷ്ടിച്ച വാഹനങ്ങൾ വിറ്റുകിട്ടുന്ന പണം മയക്കുമരുന്ന് വാങ്ങുന്നതിനും ആഡംബര ജീവിതം നയിക്കുന്നതിനുമാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്.

നേരത്തെ, കട്ടപ്പനയിലും പാലക്കാടുമായി എക്സൈസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ് ഷിറാസ്. ഇതോടൊപ്പം, പിടിച്ചുപറിയും ബലാത്സംഗവും ഉൾപ്പെടെ വെസ്റ്റ് കൊച്ചിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 11 കേസുകൾ ഷിറാസിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിവിധ കോടതികളിലായി ഒൻപത് ക്രിമിനൽ കേസുകളിലെ വിചാരണ ആരംഭിച്ചതിന് പിന്നാലെയാണ്, ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button