KeralaLatest NewsNews

പരീക്ഷയ്ക്ക് കോപ്പിയടിച്ച സിഐയ്ക്ക് സസ്‌പെന്‍ഷന്‍

സര്‍വകലാശാല പരീക്ഷാ സ്‌ക്വാഡാണ് കോപ്പിയടി പിടികൂടിയത്

തിരുവനന്തപുരം: പരീക്ഷയ്ക്ക് കോപ്പിയടിച്ച സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്പെന്‍ഷന്‍. എല്‍എല്‍ബി പരീക്ഷയ്ക്ക് കോപ്പിയടിച്ച സിഐയ്ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. പോലീസ് ട്രെയിനിംഗ് കോളേജ് സിഐ ആദര്‍ശിനെതിരെയാണ് നടപടി സ്വീകരിച്ചത്. കോളേജില്‍ നിന്ന് മാറ്റാനും ഉത്തരവുണ്ട്. സര്‍വകലാശാല പരീക്ഷാ സ്‌ക്വാഡാണ് കോപ്പിയടി പിടികൂടിയത്. തിരുവനന്തപുരം ലോ അക്കാദമിയില്‍ സായാഹ്ന ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്.

Read Also: ‘എല്ലാ കാര്യങ്ങളും അങ്ങനെ പുറത്ത് പറയേണ്ടതില്ല’: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ട കാര്യമില്ലെന്ന് ഗണേശ് കുമാർ

ആദര്‍ശ് കോപ്പിയടിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ നടത്തിയ അന്വേഷണത്തിലാണ് ആദര്‍ശിനെതിരെ ഉയര്‍ന്ന ആരോപണം ശരിയാണെന്ന് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആദര്‍ശിനെതിരെ നടപടിയ്ക്ക് ശുപാര്‍ശ ചെയ്ത് ഡിജിപിയ്ക്ക് റിപ്പോര്‍ട്ടും കൈമാറുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button