Latest NewsNewsIndia

മോഷണക്കുറ്റം ആരോപിച്ച് യുവതിയെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചു:എസ്‌ഐയ്ക്കും മൂന്ന് വനിതാ പോലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍

കല്യാണ പെണ്‍കുട്ടിക്ക് വാങ്ങിയ അഞ്ച് കിലോ ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്, അയല്‍വീട്ടിലെ യുവതിയാണ് എടുത്തതെന്ന് പെണ്‍കുട്ടിയുടെ പിതാവ്

ചെന്നൈ: മോഷണക്കുറ്റം ആരോപിച്ച് യുവതിയെ പോലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയതായി റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ മുത്തയ്യപുരത്താണ് സംഭവം. അയല്‍വീട്ടില്‍ നിന്നും ആഭരണങ്ങള്‍ കവര്‍ച്ച ചെയ്തുവെന്ന പരാതിയിന്‍മേലാണ് 42-കാരിയായ സുമതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം വിവാദമായതോടെ, മുത്തുമുലൈ സബ് ഇന്‍സ്പെക്ടറെയും മൂന്ന് വനിത പോലീസുകാരെയും സസ്പെന്‍ഡ് ചെയ്തു.

Read Also: ലഹരി വിൽപ്പന: പലതവണ പൊലീസിന്റെ കൈയിൽ നിന്നും രക്ഷപ്പെട്ട കായിക അധ്യാപിക അടക്കം മൂന്ന് പേർ പിടിയിൽ

മെയ് 4-നാണ് അഞ്ച് കിലോ ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. കല്യാണ പെണ്‍കുട്ടിക്ക് വേണ്ടി വാങ്ങിവെച്ച സ്വര്‍ണാഭരണങ്ങളായിരുന്നു കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട്, കുടുംബനാഥന്‍ പ്രഭാകരന്‍ പോലീസില്‍ പരാതി നല്‍കി. അയല്‍വീട്ടിലെ സുമതിയെ ആണ് സംശയിക്കുന്നതെന്നും ഇയാള്‍ മൊഴി നല്‍കി.

ഇതിന് പിന്നാലെ, ചോദ്യം ചെയ്യുന്നതിനായി പോലീസ് സുമതിയെ കസ്റ്റഡിയിലെടുത്തു. എന്നാല്‍, കസ്റ്റഡിയിലിരിക്കെ പോലീസുകാരുടെ ക്രൂരമര്‍ദ്ദനത്തിന് സുമതി ഇരയായെന്നും തുടര്‍ന്ന് തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നുമാണ് വിവരം. സംഭവത്തിന് പിന്നാലെ, സുമതി എസ്പിക്ക് പരാതി നല്‍കുകയും, കസ്റ്റഡിയിലെടുത്ത പോലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button