KeralaLatest NewsNewsIndia

‘ഫാഷിസ്റ്റ് ചേരി ഒരുഭാഗത്ത്, അതിനെ തടഞ്ഞുനിർത്തുന്ന രാഷ്ട്രീയ ചേരിയായി എസ്.ഡി.പി.ഐ’: എം.കെ ഫൈസിയുടെ നിരീക്ഷണം

തിരുവനന്തപുരം: 12 വർഷം പ്രായമുള്ള ഒരു ആദർശമല്ല എസ്.ഡി.പി.ഐ മുന്നോട്ട് വെയ്ക്കുന്നതെന്ന് എസ്.ഡി.പി.ഐയുടെ ദേശീയ പ്രസിഡന്റ് ആയ എം.കെ ഫൈസി. ഇന്ത്യാ രാജ്യത്തിന്റെ ഭരണഘടന എന്ന് നിർമിക്കപ്പെട്ടുവോ, ആ കാലഘട്ടം മുതൽ ഇന്ത്യയിലെ ജനങ്ങൾ നെഞ്ചിലേറ്റിയ ഒരു ആദർശമാണ് തങ്ങൾ മുന്നോട്ട് വെയ്ക്കുന്നതെന്ന് അദ്ദേഹം തേജസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

പറയുമ്പോൾ തങ്ങളുടെ സംഘടനാ സംവിധാനത്തിന് 12 വർഷമേ ആയിട്ടുള്ളുവെങ്കിലും, തങ്ങൾ മുന്നോട്ട് വെയ്ക്കുന്നത് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ശേഷം ഇന്ത്യ നേടിയെടുത്തിട്ടുള്ള ആദർശമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. 12 വർഷം മാത്രം പ്രായമുള്ള എസ്.ഡി.പി.ഐക്ക് ഇന്ത്യയിൽ എന്ത് ബദലാണ് അവതരിപ്പിക്കാനുള്ളത് എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

Also Read:‘തീരുമാനം തെറ്റിയില്ല’: ഇന്ന് അവൾ ലോക ചാമ്പ്യനാണെന്ന് നിഖത് സറീൻ്റെ പിതാവ്

‘ഫാഷിസം ഇന്ന് ഏറ്റവും അധികം വേരുറപ്പിച്ച ഈ സമയത്ത് ചിലർക്ക് തോന്നിയേക്കാം ഇത് ഒരു പാഴ്ശ്രമം ആണെന്ന്. പക്ഷേ ഇത്, ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും പതുക്കെ പതുക്കെ കയറിപ്പിടിക്കും. ഞങ്ങൾ പുതിയ ഒരു ആദർശമല്ല ജനങ്ങളോട് പറയുന്നത്. പുതിയ ഒരു ആശയം അല്ല ഞങ്ങൾ മുന്നിൽ വെയ്ക്കുന്നത്. ഞങ്ങൾ മുന്നോട്ട് വെയ്ക്കുന്നത് ഭരണഘടന നൽകുന്ന, സന്ദേശമാണ്. ആ ആദർശമാണ് ഞങ്ങൾ മുന്നോട്ട് വെയ്ക്കുന്നത്. ഫാഷിസത്തിന്റെ ഏറ്റവും മുകളിൽ ആണ് ഇപ്പോൾ നിൽക്കുന്നത്. ഇനി അവർക്ക് മുകളിലേക്ക് പോകാനില്ല. ഇനി അവർക്ക് ആകെ ചെയ്യാനുള്ളത് ഈ രാജ്യത്തെ ഒരു ഹിന്ദുത്വ രാഷ്ട്രമാക്കുക എന്നാണ്. അതിന് തടസം നിൽക്കുന്നവരെ മുഴുവൻ വംശഹത്യ നടത്തുക. ഇത് രണ്ടും ഇന്ത്യയിൽ നടക്കില്ല. ഈ രാജ്യത്തെ ജനത അതിന് അനുവദിക്കില്ല.

സ്വപ്നം ആർക്കും കാണാം. അത് പാഴ്സ്വപ്നം ആകാം. അതല്ലെങ്കിൽ നാളെ അവർക്കിത് ഒരു പേക്കിനാവും ആകാം. അതിനപ്പുറത്തേക്ക് ഒന്നും ഇവിടെ സംഭവിക്കില്ല. വർഗീയത പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിച്ച് ഒരുപാട് കാലം മുന്നോട്ട് പോകാൻ കഴിയില്ല. രാജ്യത്തിന്റേതായി ഒന്നുമില്ല. ഇന്ത്യയ്ക്ക് നേരെ അയൽപക്ക രാജ്യങ്ങൾ ആക്രമണം അഴിച്ച് വിടും. ഒരക്ഷരം സംസാരിക്കാൻ പോലും ഭരണകൂടത്തിന് കഴിയുന്നില്ല. ആപ്പുകൾ നിരോധിക്കുക എന്നത് പോലെയുള്ള ചില തമാശകൾക്കപ്പുറം ഒന്നും ചെയ്യുന്നില്ല. രാജ്യം സുരക്ഷിതമല്ല. ഇന്ത്യൻ പട്ടാളക്കാർ മരിച്ചുവീഴുന്നു. ജനങ്ങളുടെ ജീവിതനിലവാരം കഷ്ടത്തിലാണ്. ശ്രീലങ്കയിൽ കാണുന്നത് ഇന്ത്യയിൽ ഉണ്ടായാൽ, ഇവർക്ക് ഹിന്ദു-മുസ്ലിം കാർഡ് കാണിച്ച് പിടിച്ച് നിൽക്കാൻ കഴിയില്ല.

Also Read:ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് റിപ്പോർട്ട്

ഏകസിവിൽ കോഡ് ആണ് ഇപ്പോൾ അവർ മുന്നോട്ട് വെയ്ക്കുന്നത്. വികസന പദ്ധതികളെ കുറിച്ച് ഒന്നും പറയുന്നില്ല. വർഗീയ രാഷ്ട്രീയം ആളിക്കത്തിക്കുകയാണ് അവർ. അങ്ങനെ സംഭവിച്ചാൽ, അന്ന് ഇതിനെതിരായി ജനങ്ങളെ സംഘടിപ്പിച്ച് നിർത്തിയ രാഷ്ട്രീയ പാർട്ടി ഏത് എന്ന് ജനം നോക്കും. അവിടെ കോൺഗ്രസ് ഉണ്ടാകില്ല, ആം ആദ്മി ഉണ്ടാകില്ല. അവരൊക്കെ രാജ്യം കുട്ടിച്ചോറാക്കുന്ന വിഷയത്തിൽ ഒരക്ഷരം മിണ്ടാത്തവരാണ്. അവിടെയാണ്, പ്രായക്കുറവുള്ളവരുടെ (എസ്.ഡി.പി.ഐ) രാഷ്ട്രീയം പ്രസക്തമാകുന്നത്. രാജ്യം ഈ നിലയിൽ പോവുകയാണെങ്കിൽ, പ്രതിപക്ഷ പാർട്ടികൾ രാജ്യത്ത് നിന്നും അപ്രത്യക്ഷമാകും. ഫാഷിസ്റ്റ് ചേരി ഒരുഭാഗത്ത് ശക്തമായിരിക്കാം, അതിനെ തടഞ്ഞുനിർത്തുന്ന ഒരു രാഷ്ട്രീയ ചേരിയായി ഇന്ത്യൻ രാഷ്ട്രീയത്തിൽ എസ്.ഡി.പി.ഐ ഉണ്ടാകും. ഞങ്ങളുടെ നിലപാടുകളും ആശയങ്ങളും ശക്തമായി നിലനിൽക്കും’, ഫൈസി പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button