Latest NewsUAENewsInternationalGulf

ശുഭാപ്തിവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയുമാണ് യുഎഇ പ്രസിഡന്റ് രാജ്യത്തെ നയിക്കുന്നത്: ശൈഖ് മുഹമ്മദ്

രാജ്യത്തെ ജനങ്ങൾ എപ്പോഴും ശൈഖ്‌ സായിദിനൊപ്പം ഉണ്ടാകുമെന്ന് ദുബായ് ഭരണാധികാരി

ദുബായ്: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പുകഴ്ത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ശുഭാപ്തിവിശ്വാസത്തോടെയും ദൃഢനിശ്ചയത്തോടെയുമാണ് യുഎഇ പ്രസിഡന്റ് രാജ്യത്തെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുൻ യുഎഇ പ്രസിഡന്റ് ശൈഖ് സായിദിന് അനുശോചനം അറിയിച്ച് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്ന രീതികളില്‍ വ്യത്യാസം വരുത്തി എസ്ബിഐ, ഇനി ഒടിപി വേണം

ശൈഖ് സായിദിനെ പോലെ ധൈര്യമുള്ള വ്യക്തിയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇയെ മഹത്തായ ഭാവിയിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിവുണ്ട്. രാജ്യത്തെ ജനങ്ങൾ എപ്പോഴും ശൈഖ്‌ സായിദിനൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മലബാറും തിരുവിതാംകൂറും തമ്മില്‍ പട്ടിയിലും ചങ്ങലയിലും വ്യത്യാസമില്ല: കെ.സുധാകരന് മറുപടിയുമായി പിണറായി വിജയന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button