Latest NewsNewsIndia

നേതാക്കള്‍ പാര്‍ട്ടി വിടുന്നതൊന്നും ഗൗനിക്കാതെ പ്രിയങ്കയും രാഹുലും ലണ്ടനില്‍

പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിടുന്നു, അതൊന്നും കാര്യമാക്കാതെ രാഹുലും പ്രിയങ്കയും ലണ്ടനില്‍

ന്യൂഡല്‍ഹി: ദേശീയ കോണ്‍ഗ്രസില്‍ നിന്ന് പ്രമുഖ നേതാക്കളെല്ലാം കൊഴിഞ്ഞ് പോകുകയാണ്. ഗുജറാത്തില്‍ ബിജെപിയോട് പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസിനെ സഹായിച്ചിരുന്ന ഹാര്‍ദിക് പട്ടേലും പാര്‍ട്ടിവിട്ടു. ഇതോടെ, ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അങ്കലാപ്പിലാണ്.

Read Also:ദേശീയ സുരക്ഷയിലും അഖണ്ഡതയിലും വിട്ടുവീഴ്ച പാടില്ല: പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി

എന്നാല്‍, ഇതൊന്നും പ്രിയങ്കയ്ക്കും രാഹുലിനും ഒരു പ്രശ്‌നമേ അല്ല. ഇരുവരും ഇപ്പോള്‍ ലണ്ടനിലാണ്. വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് രാഹുലും പ്രിയങ്കയും അവിടെ എത്തിയതെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.

രാഹുല്‍ ഗാന്ധിയെ നേപ്പാളിലെ നൈറ്റ് ക്ലബില്‍ കണ്ടത് ബിജെപി വന്‍ വിവാദമാക്കിയിരുന്നു. സ്ത്രീ സുഹൃത്തിനൊപ്പം രാഹുല്‍ നില്‍ക്കുന്ന വീഡിയോ അടക്കമാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് രാഹുല്‍ നേപ്പാളില്‍ എത്തിയെന്നാണ് കോണ്‍ഗ്രസ് വിശദീകരണം നല്‍കിയത്.

അതേസമയം, മൂന്നുദിവസത്തെ പരിപാടിയാണ് ലണ്ടനില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയ ശേഷം ആദ്യമായാണ് രാഹുല്‍ ലണ്ടനിലെ പരിപാടിയില്‍ പങ്കെടുക്കുന്നത്. പ്രിയങ്കാ ഗാന്ധി നേരത്തേത്തന്നെ ലണ്ടനില്‍ എത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button